SignIn
Kerala Kaumudi Online
Friday, 11 September 2026 1.53 PM IST

കനറാ ബാങ്കിന്റെ ലാഭത്തിൽ മൂന്നിരട്ടി വളർച്ച

canara-bank

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) കനറാ ബാങ്ക് മൂന്നിരട്ടിയോളം (190 ശതമാനം) വളർച്ചയോടെ 1,177.47 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ച 2020-21ലെ സമാനപാദത്തിൽ 406.24 കോടി രൂപയായിരുന്നു ലാഭം. 20,685.91 കോടി രൂപയിൽ നിന്ന് മൊത്തം വരുമാനം നേരിയ വർദ്ധനയോടെ 21,210.06 കോടി രൂപയിലെത്തി.

കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് (പ്രൊവിഷൻസ്) 3,826.34 കോടി രൂപയിൽ നിന്ന് 3,728.52 കോടി രൂപയിലേക്ക് കുറഞ്ഞത് ബാങ്കിനെ മികച്ച ലാഭം നേടാൻ സഹായിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 8.84 ശതമാനത്തിൽ നിന്ന് 8.50 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 3.95 ശതമാനത്തിൽ നിന്ന് 3.46 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CANARABANK, NET PROFIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360