
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറായി അരവിന്ദ് കേജ്‌രിവാളിനെ വീണ്ടും തിരഞ്ഞെടുത്തു. പാർട്ടിയുടെ 15-ാം ദേശീയ കൗൺസിൽ യോഗത്തിൽ 330 അംഗങ്ങളുടെ പിന്തുണയോടെയാണ് തിരഞ്ഞെടുത്തത്. 2012ൽ പാർട്ടി രൂപീകരിച്ചതു മുതൽ ദേശീയ കൺവീനർ പദവിയിലുള്ള കേജ്‌രിവാൾ നാലാം തവണയാണ് ചുമതലയേൽക്കുന്നത്. പാർട്ടിക്ക് ഡൽഹിയിലെ അധികാരം നഷ്ടപ്പെട്ടതും കൊഴിഞ്ഞുപോക്ക് നേരിടുന്നതിനുമിടെയാണ് കേജ്‌രിവാൾ വീണ്ടും തലപ്പത്ത് എത്തുന്നത്. ദേശീയ തലത്തിൽ പുനഃസംഘടിപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ സജ്ജമാക്കുകയാണ് പുതിയ നേതൃത്വത്തിന്റെ മുന്നിലുള്ള പ്രധാന ദൗത്യം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനം ശക്തമാക്കാനുള്ള നീക്കങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ കൗൺസിൽ യോഗത്തിൽ കേജ്‌രിവാളും മുതിർന്ന നേതാക്കളും പാർട്ടിയുടെ ഭാവി തന്ത്രത്തെക്കുറിച്ച് സംസാരിച്ചു.
23 അംഗ എക്സിക്യുട്ടീവ്
പുതിയ 23 അംഗ ദേശീയ എക്സിക്യുട്ടീവിനും യോഗം രൂപം നൽകി. പങ്കജ് ഗുപ്തയാണ് ദേശീയ സെക്രട്ടറി. എൻ.ഡി ഗുപ്ത ദേശീയ ട്രഷററായി തുടരും. മുതിർന്ന നേതാക്കളായ അതിഷി, ഭഗവന്ത് മാൻ, മനീഷ് സസോദിയ, സഞ്ജയ് സിംഗ്, ഗോപാൽ റായ്, സത്യേന്ദ്ര ജെയിൻ ഉൾപ്പെടെയുള്ളവരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |