SignIn
Kerala Kaumudi Online
Friday, 19 June 2026 11.06 AM IST

ഇംഗ്ളണ്ടിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

READ ENGLISH VERSION
vishnu-jayakumar

ലണ്ടൻ: കൊവെൻട്രിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിഷ്ണു ജയകുമാർ (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു യുവാവിനെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു. മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം.

ഡേറ്റ സയൻസിൽ ബിരുദാനന്തര ബിരുദത്തിനായി 2022ലാണ് വിഷ്‌ണു കൊവെൻട്രിയിലെത്തിയത്. കോഴ്‌സ് പാസായതിനുശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ ലണ്ടനിൽ തുടരുകയായിരുന്നു.

വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്സി കാത്തുനിന്നതായും പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഏറെ നേരം കാത്തിട്ടും തിരികെ എത്താതിരുന്നതോടെ കുടുംബവും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകായിരുന്നു. പിന്നാലെ അന്വേഷണം പുരോഗമിക്കവേയാണ് മരണവിവരം പുറത്തുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, EUROPE, EUROPE NEWS, VISHNU JAYAKUMAR, LONDON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360