SignIn
Kerala Kaumudi Online
Thursday, 16 July 2026 8.54 AM IST

സെമിയിൽ തോറ്റ ദേഷ്യമോ? അർജന്റീന താരത്തെ തല്ലി ജൂഡ് ബെല്ലിങ്ങാം, മൈതാനത്തിൽ ഏറ്റുമുട്ടി താരങ്ങൾ

jude-bellingham
ജൂഡ് ബെല്ലിങ്ങാം

അ​‌​റ്റ്‌​ലാ​ന്റ​:​ 84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന അർജന്റീന ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫി​ഫ​ ​ലോ​ക​ക​പ്പ് ​ ഫൈനലിൽ ഇടംനേടിയത്. എന്നാൽ സെമിഫൈനൽ മത്സരത്തിന് ശേഷം മൈതാനത്തിൽ ഇംഗ്ലണ്ട് - അർജന്റീന താരങ്ങൾ തമ്മിൽ തർക്കമായി. ഫൈനൽ വിസിലിനുശേഷം അർജന്റീന ടീമിന്റെ വിജയാഘോഷത്തിനിടെ വാലന്റീൻ ബാർകോയെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം അടിച്ചതാണ് തർക്കത്തിന് കാരണമായത്.

പിന്നാലെ അർജന്റീന താരങ്ങൾ ബെല്ലിങ്ങാമിനെ പിടിച്ചുതള്ളുകയായിരുന്നു. തുടർന്ന് ഇരുടീമുകളും ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അർജന്റീന ടീമിന്റെ ആഘോഷത്തിനിടെ തിരിഞ്ഞുനിൽക്കുകയായിരുന്നു ബാർകോയുടെ തലയ്ക്ക് പിന്നിലാണ് ബെല്ലിങ്ങാം അടിച്ചത്. പിന്നാലെ ബാർകോ ബെല്ലിങ്ങാമിന് പിടിച്ചുതള്ളി. ഇതിനിടെ എത്തിയ എക്‌സെക്വൽ പലാസിയോസും ബെല്ലിങ്ങാമിനെ തള്ളിയതോടെ കൂടുതൽ അർജന്റീന - ഇംഗ്ലണ്ട് താരങ്ങളെത്തി പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

84ാം മിനിട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലോകചാമ്പ്യൻമാരുടെ വൻ തരിച്ചുവരവ് നടത്തിയത്. ഏഴുമിനിട്ടിനുള്ളിൽ രണ്ട് ഗോളുകളാണ് ഇംഗ്ലണ്ടിന്റെ വലയിൽ മെസിപ്പട അടിച്ചുകയറ്റിയത്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത് മെസി തന്നെയായിരുന്നു. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസ് വലയിലെത്തിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. മറുപടിയായി 85-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ കുറിച്ചു.

ചി​ര​വൈ​രി​ക​ൾ​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടി​യ​ ​സെ​മി​യി​ലെ​ ​ആ​ദ്യ​ ​പ​കു​തി​ ​ഗോ​ൾ​ ​ര​ഹി​ത​വും​ ​ഫൗ​ളു​ക​ളും​ ​ത​ർ​ക്ക​ങ്ങ​ളും​ ​നി​റ​ഞ്ഞ​താ​യി​രു​ന്നു.​ ​ആ​ദ്യ​പ​കു​തി​യി​ൽ​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​എ​ലി​യ​ട്ട് ​ആ​ൻ​ഡേ​ഴ്‌​സ​ണും​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ലി​സാ​ൻ​ഡ്രൊ​ ​മാ​ർ​ട്ടി​ന​സും​ ​മ​ഞ്ഞ​ക്കാ​ർ​ഡ്ക​ണ്ടു.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 12​ഉം​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് 7​ ​ഫൗ​ളു​ക​ളു​മു​ണ്ടാ​യി.​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​മു​ന്നേ​റ്റ​ത്തോ​ടെ​യാ​ണ് ​മ​ത്സ​രം​ ​തു​ട​ങ്ങി​യ​ത്.​ 7​-ാം​ ​മി​നി​ട്ടി​ൽ​ ​അ​വ​ർ​ക്ക് ​കോ​ർ​ണ​ർ​ ​കി​ട്ടി​യെ​ങ്കി​ലും​ ​മു​ത​ലാ​ക്കാ​നാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​അ​ർ​ജ​ന്റീ​ന​യും​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​മെ​ന​ഞ്ഞു.​ ​ആ​ദ്യ​ 30​ ​മി​നി​ട്ടി​ൽ​ ​ഒ​രു​ ​ഷോ​ട്ട് ​പോ​ലും​ ​ഇ​രു​ടീ​മി​ന്റെ​യും​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യി​ല്ല.

English Summary

Argentina secured a dramatic 2-1 comeback victory over England to reach the FIFA World Cup final after scoring twice in the closing minutes. Tensions flared after the final whistle when England midfielder Jude Bellingham allegedly struck Argentina's Valentín Barco during the victory celebrations. The incident sparked a confrontation between players from both teams before teammates and officials intervened to restore order. Videos of the altercation have since gone viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUDE BELLINGHAM, ARGENTINA VS ENGLAND, ARGENTINA ENGLAND CLASH, BELLINGHAM ALTERCATION, VALENTíN BARCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360