
ഡാലസ്: ഫ്രാൻസിനെ സെമിയിൽ 2-0ന് തീർത്ത് സ്‌പെയ്‌ൻ ഫിഫ ലോകകപ്പിൽ ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. ഡാലസ് സ്‌റ്റേഡിയത്തിൽ 22-ാം മിനിട്ടിൽ പെനാൽറ്രിയിൽ നിന്ന് മൈക്കേൽ ഒയർസബാലും 58-ാംമിനിട്ടിൽ പെഡ്രോ പോറോയുമാണ് വിജയഗോളുകൾ നേടിയത്. കിലിയൻ എംബാപ്പെയും ഡെംബലെയും മൈക്കിൾ ഒലിസെയും ബ്രാഡ്‌ലി ബാർക്കോളയും അണിനിരന്ന ഈ ലോകകപ്പിലെ ഏറ്രവുംഅപകടകാരികളായ ഫ്രഞ്ച് മുന്നേറ്റ നിരയ്ക്ക് സ്‌പെയ‌്‌നിന്റെ പ്രതിരോധപ്പൂട്ട് തകർക്കാനായില്ല. ആസൂത്രിത നീക്കങ്ങളുമായി സ്‌പെയ്‌ൻ കളം നിറഞ്ഞപ്പോൾ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസ് ചിത്രത്തിലേ ഇല്ലായിരുന്നു.
20ന് പുലർച്ചെ 12.30ന് ന്യൂയോർക്കിലെ മെറ്ര്‌ലൈഫ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്‌പെയ്‌ൻ അർജന്റീന -ഇംഗ്ലണ്ട് സെമി മത്സരത്തിലെ വിജയികളെ നേരിടും. ഫ്രാൻസിന് ഇനി ലൂസേഴ്സ് ഫൈനൽ കൂടി ബാക്കിയുണ്ട്.
ഹാട്രിക്ക് തോൽവി
തുടർച്ചയായ മൂന്നാം മേജർ ടൂർണമെന്റിലാണ് ഫ്രാൻസ് സെമയിയിൽ സ്‌പെയ്‌നിനോട് തോൽക്കുന്നത്. യൂറോ 2024ന്റെയും കഴിഞ്ഞ നേഷൻസ് ലീഗിന്റെയും സെമി ഫൈനലുകളിലും ഫ്രാൻസ് തോറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |