SignIn
Kerala Kaumudi Online
Sunday, 19 July 2026 6.51 PM IST

ലോകകപ്പിൽ സ്‌പെയിനിനെ എങ്ങനെ പൂട്ടും? മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങൾക്ക് മെസിയുടെ സന്ദേശം

lionel-messi

ന്യൂയോർക്ക്: കാൽപ്പന്തുകളിയിലെ ലോക കിരീടത്തിന്റെ അടുത്ത നാലുവർഷത്തെ അവകാശികളാരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥ്യം വഹിച്ച, 48 രാജ്യങ്ങൾ മാറ്റുരച്ച, 39 ദിവസങ്ങൾ നീണ്ട ഫുട്ബാൾ മാമാങ്കത്തിന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യൻസായ സ്‌പെയ്നും തമ്മിലുള്ള പോരാട്ടത്തോടെ തിരശീല വീഴും. അർജന്റീനയെ ഇതുവരെ ആരും എത്തിപ്പിടിക്കാത്ത ഉയരങ്ങളിലെത്തിച്ച മാന്ത്രിക ക്യാപ്റ്റനായിരിക്കുകയാണ് ലയണൽ മെസി. ഇപ്പോഴിതാ സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനലിന് മുന്നോടിയായി തന്റെ സഹതാരങ്ങൾക്കായി ഒരു തുറന്ന കത്ത് പങ്കുവച്ചിരിക്കുകയാണ് മെസി.

അർജന്റീനയുടെ നീലയും വെള്ളയും കലർന്ന ജേഴ്സിയിലുള്ള തന്റെ ഫുട്‌ബോൾ യാത്ര അവസാനിക്കാറായെന്ന സൂചന നൽകുന്ന വികാരാധീനമായ ഒരു സന്ദേശമാണ് മെസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ക്യാപ്റ്റൻ പങ്കുവച്ച സന്ദേശം ടീമംഗങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധത്തെ എടുത്തുകാണിക്കുന്നു. താൻ നയിക്കുന്ന ടീമിനെ കുടുംബമെന്നാണ് മെസി വിശേഷിപ്പിച്ചത്. സ്‌പെയിനിനെതിരായ മത്സരഫലം എന്തായാലും തങ്ങളുടെ നേട്ടങ്ങളും പാരമ്പര്യവും ഇതിനകം തന്നെ സുരക്ഷിതമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സഹതാരങ്ങൾക്ക് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനാണ് മെസി ശ്രമിച്ചത്.

മെസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്
'ഈ വർഷത്തെ ഏറ്റവും മനോഹരമായ കാര്യം കിരീടങ്ങൾ മാത്രമായിരുന്നില്ല. മറിച്ച് ആ യാത്രയിലുടനീളം ഞങ്ങൾ പങ്കുവെച്ച നിമിഷങ്ങളാണ്. ഈ സംഘത്തോടൊപ്പം ദൈനംദിന കാര്യങ്ങൾ പങ്കിടുക, ഒന്നിച്ച് മത്സരിക്കുക, പ്രതിസന്ധി ഘട്ടങ്ങളിൽ തിരിച്ചെഴുന്നേൽക്കുക, ഓരോ ചുവടുവയ്പ്പും ആസ്വദിക്കുക ഇതെല്ലാം അവിസ്മരണീയമാണ്.

എന്റെ സഹതാരങ്ങൾക്കും സാങ്കേതിക വിഭാഗം ജീവനക്കാർക്കും ഈ ദേശീയ ടീമിനെ ഒരു കുടുംബമായി നിലനിർത്താൻ ദിവസവും പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. നാളെ എന്ത് സംഭവിക്കുമെന്ന് നോക്കേണ്ടതില്ല. നമ്മൾ ഇതിനകം തന്നെ ഒരിക്കലും മറക്കാനാവാത്തതും ആർക്കും മായ്ച്ചുകളയാനാവാത്തതുമായ ഒരു ചരിത്രം രചിച്ചുകഴിഞ്ഞു. വാമോസ് അർജന്റീന'- മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

English Summary

Lionel Messi has shared an emotional Instagram message with his Argentine teammates ahead of their World Cup final against Spain in New York. Hinting at his national team journey's conclusion, Messi called the squad a family and aimed to relieve pressure, stating their history is already secure. The match will conclude the 39-day tournament.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, SPAIN FOOTBALL, MESSI MESSAGE, MESSI SPAIN MATCH, MESSI SPAIN MESSAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360