അബുദാബി: യുഎഇയിലും ഖത്തറിലും വീണ്ടും ആക്രമണം നടത്തി ഇറാൻ. ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെ പ്രതിരോധിക്കുന്നതായി യുഎഇ, ഖത്തർ പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്. ഖത്തറിൽ വിവിധയിടങ്ങളിൽ സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഖത്തറിലെ യുഎസ് വ്യോമത്താവളം ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം.
കുവൈറ്റ് സിറ്റി, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജോർദാനിലെ പ്രിൻസ് ഹസ്സൻ വ്യോമത്താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഘർത്തെ തുടർന്ന് നേരത്തെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഹോർമുസിലെ കപ്പലുകളെ ഇറാൻ ആക്രമിച്ചതിന് പിന്നാലെ ശനിയാഴ്ച യുഎസ് ഇറാനെ ആക്രമിച്ചു. മേഖലയിലെ സമുദ്ര സുരക്ഷ മുൻനിർത്തിയാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രതികരണം. കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്നും യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാംഘട്ട ആക്രമണമാണിത്. ഇറാന്റെ തെക്കൻ തീരത്ത് പ്രധാന നഗരങ്ങളായ അസലുയെ, ഡെയ്ർ, ബുഷെഹർ, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ് കാസ്റ്റർ റിപ്പോർട്ട് ചെയ്തു.
Iran has claimed to have carried out an attack targeting the US Al Udeid Air Base in Qatar, with explosions reported in parts of the country. Gulf nations have heightened security amid rising tensions. The developments come after escalating clashes over the Strait of Hormuz, with the US also carrying out strikes on Iran, according to reports.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |