SignIn
Kerala Kaumudi Online
Thursday, 25 June 2026 8.21 AM IST

അബുദാബി ബിഗ് ടിക്കറ്റ്; വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളിയെ,  സമ്മാനത്തുക  37 കോടി രൂപ

READ ENGLISH VERSION
big-ticket

അബുദാബി: യുഎഇയിലെ ജനപ്രിയ പ്രതിമാസ ലോട്ടറി ഇവന്റുകളിലൊന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. ഇപ്പോഴിതാ ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോയിൽ 15 മില്യൺ ദിർഹം (37,62,41,100 രൂപ) സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി. ഷാർജയിൽ താമസിക്കുന്ന വിബീഷ് പള്ളിയാലിയാണ് ആ ഭാഗ്യവാൻ. ഫെബ്രുവരി 28ന് എടുത്ത 394150 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് വിബീഷിന് സമ്മാനം ലഭിച്ചത്.

ഗൾഫ് മേഖലയിലുണ്ടായ അപ്രതീക്ഷിതമായ സംഘർഷ സാഹചര്യത്തെത്തുടർന്ന് മാർച്ച് മൂന്നിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് മാറ്റിവയ്‌ക്കുകയായിരുന്നു. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ നൽകിയ മാസങ്ങളിലൊന്നായിരുന്നു ഫെബ്രുവരി. വിബീഷിന് ലഭിച്ച ഗ്രാൻഡ് പ്രൈസിന് പുറമേ അഞ്ച് ഭാഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതം ആശ്വാസ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ പ്രതിവാര ഇ - നറുക്കെടുപ്പുകളിലൂടെ 16പേർക്ക് 50,000 ദിർഹം വീതവും സമ്മാനമായി നൽകിയിരുന്നു.

സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് വിബീഷ് പറയുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മുമ്പും നിരവധി മലയാളികൾക്ക് കോടിക്കണക്കിന് രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, ABUDHABI, BIG TICKET, MALAYALI EXPAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360