SignIn
Kerala Kaumudi Online
Thursday, 25 June 2026 8.12 AM IST

അബുദാബി ബിഗ് ടിക്കറ്റ്; കോളടിച്ചത് മൂന്ന് മലയാളികൾക്ക്, വരാൻ പോകുന്നത് 63 കോടിയുടെ സമ്മാനത്തുക

READ ENGLISH VERSION
najiya

അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെ ഈ മാസത്തെ വമ്പൻ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്‌‌വാൻ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ തന്നെ ബിഗ് ടിക്കറ്റ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ പ്ലാറ്റ്‌ഫോമിൽ അത്രമാത്രം വിശ്വാസമുണ്ടെന്നും റിസ്വാൻ പറഞ്ഞ‌ു. യൂട്യൂബ് ലൈവിലൂടെയാണ് താൻ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ കുഞ്ഞുമാലാഖയായ മകൾക്കായി ഈ സമ്മാനം സമർപ്പിക്കുന്നുവെന്നും റിസ്വാൻ പറഞ്ഞു.

മലയാളിയായ നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25) എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ നാജിയ ബിഗ്‌ ടിക്കറ്റെടുത്തത്. കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ഇനിയും ഞാൻ ബിഗ് ടിക്കറ്റിൽ പങ്കാളിയാകും എന്നാണ് നാജിയ പ്രതികരിച്ചത്. മക്കളുടെ സുരക്ഷിതമായ ഭാവിക്കായി സമ്മാനകത്തുക ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ മഠണത്ത് കഴിഞ്ഞ പത്ത് വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കോൾ വന്നപ്പോൾ ആദ്യം കരുതിയത് എന്തെങ്കിലും പ്രമോഷൻ കോൾ ആകുമെന്നാണ്. പക്ഷേ അതൊരു വലിയ സർപ്രൈസായി മാറി. എപ്പോഴും സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുക. നമ്മുടെ പണം സ്‌മാർട്ടായി ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഭാര്യയും മക്കളും അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

അൽ ഐനിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഷഫിയുല്ല സാന്താലി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഒറ്റയ്‌ക്ക് ടിക്കറ്റ് എടുക്കുന്നു. കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റ മകളുമായി ആ സമയം ആശുപത്രിയിൽ നിൽക്കുകയായിരുന്നു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിജയം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന ബിഗ് ടിക്കറ്റിനോട് വലിയ നന്ദിയുണ്ടെന്നും എല്ലാവരുടെ സ്വപ്‌നങ്ങളും ഇവിടെ യാഥാർത്ഥ്യമാകുന്നുവെന്നും ഷഫിയുല്ല സാന്താലി സന്തോഷം പങ്കുവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, ABUDHABI BIG TICKET, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360