SignIn
Kerala Kaumudi Online
Friday, 29 May 2026 9.38 PM IST

വരുന്ന മൂന്ന് മാസം യാത്രക്കാർ വലയും; എയർ ഇന്ത്യയ്‌ക്ക് പിന്നാലെ മറ്റ് പ്രധാന കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കി

flights

ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവ ജൂൺ മാസം മുതൽ 250ഓളം സർവീസുകൾ വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചു. ഇന്ധനവില ഉയർന്നതോടെ യാത്രാച്ചെലവ് വർദ്ധിച്ചതാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികളുടെ പുതിയ നീക്കം.

വേനൽക്കാല അവധിക്ക് കുടുംബങ്ങൾ വിനോദയാത്രകൾ പോകുന്ന സമയത്താണ് ഇത്തരത്തിൽ വിമാനസർവീസുകൾ വെട്ടിക്കുറച്ചത്. ആഭ്യന്തര ടൂറിസത്തിന് ഏറ്റവും ഉയർന്ന സാദ്ധ്യതയുള്ള ഈ സമയത്ത് വിമാനക്കമ്പനികളെടുത്ത നടപടി യാത്രക്കാരിൽ അസൗകര്യം വർദ്ധിപ്പിക്കും.

ജൂൺ, ജൂലായ് മാസങ്ങളിൽ എയർ ഇന്ത്യ 22 ശതമാനം ആഭ്യന്തര സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. ഇതോടെ ഏകദേശം 110 വിമാന സർവീസുകൾ ദിനംപ്രതി റദ്ദാക്കും. ഏകദേശം 2200 ആഭ്യന്തര സർവീസുകളാണ് ഇൻഡിഗോ ദിനംപ്രതി നടത്തുന്നത്. കമ്പനി ഏഴ് ശതമാനം വരെ സർവീസുകൾ കുറയ്‌ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ദിനംപ്രതി ഇൻഡിഗോയുടെ 110 വിമനസർവീസുകൾ കുറയും. എയർ ഇന്ത്യ എക്‌സ്‌പ്രസ് പത്ത് ശതമാനം സർവീസുകളാണ് വെട്ടക്കുറയ്‌ക്കുന്നത്. ഇതോടെ ദിനംപ്രതി 340 സ‌വീസുകളാണ് കമ്പനി റദ്ദാക്കുക.

മുംബയ്, ഡൽഹി, ബംഗളൂരു എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെയാണ് പുതിയ നടപടി ഏറ്റവുമധികം ബാധിക്കാൻ പോകുന്നത്. പ്രധാന ബിസിനസ്, വിനോദസഞ്ചാര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വിമാനങ്ങൾ വെട്ടിച്ചുരുക്കുന്നതും തിരിക്കുള്ള സമയമായതും ഏറെ പ്രതിസന്ധി സൃഷ്‌ടിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, FLIGHT CUTS, AIR INDIA, INDIGO, AIRINDIA EXPRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360