SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.17 PM IST

പാക് വ്യോമാതിർത്തി കടന്ന് എയർ ഇന്ത്യ വിമാനം, സുരക്ഷാ‌ വീഴ്‌ചയിൽ അന്വേഷണം ആരംഭിച്ചതായി കമ്പനി

READ ENGLISH VERSION
air-india

അമൃത്‌സർ: ഡൽഹിയിൽ നിന്നും അമൃത്‌സറിലേക്ക് പുറപ്പെട്ട എയർ‌ ഇന്ത്യ വിമാനം പാകിസ്ഥാനിലെ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ജൂൺ 22നാണ് ഗുരുതരമായ സുരക്ഷാവീഴ്‌ചക്കിടയാക്കിയ ഈ സംഭവമുണ്ടായത്. തിങ്കളാഴ്‌ച അമൃത്‌സറിൽ ലാൻഡിംഗ് നടത്താൻ സാധിക്കാതെ വന്നതോടെ വിമാനം വീണ്ടും പറന്നുയർന്നു. ഈ സമയത്താണ് പാക് അതിർത്തി കടന്നും വിമാനം പറന്നത്. ഗുരുതര സുരക്ഷാവീഴ്‌ചയുണ്ടായ ഈ സംഭവത്തിൽ ഉടൻ തന്നെ അധികൃതർക്ക് വിവരം കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

'അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്താനാവാതെ പറന്നുയർന്നപ്പോൾ എഐ1479 ഡൽഹി-അമൃത്‌സർ വിമാനം പാക് വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകി. ആഭ്യന്തര അന്വേഷണം നടക്കുകയാണ്.' എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജിവന്റെ സുരക്ഷയ്‌ക്ക് തങ്ങൾ പ്രധാന ശ്രദ്ധ നൽകുന്നതായും എയർ ഇന്ത്യ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AIRINDIA, PAK AIRSPACE, AMRITSAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360