SignIn
Kerala Kaumudi Online
Wednesday, 17 June 2026 5.15 PM IST

ഗംഗാ നദിയിൽ ബോട്ട് മുങ്ങി അപകടം; രണ്ടുപേർ മരിച്ചു, നിരവധിപേരെ കാണാനില്ല

READ ENGLISH VERSION
boat-accident

പട്‌ന: ഗംഗാ നദിയിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അഞ്ചുപേരെ കാണാതായി. ഇന്ന് രാവിലെ പട്‌ന ജില്ലയിലെ ഉമാനാഥ് ഗംഗാ ഘട്ടിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിവരം. ശക്തമായ കാറ്റിനെത്തുടർന്നാണ് ബോട്ട് മുങ്ങിയത്.

14പേർ ബോട്ടിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മുങ്ങുന്നത് കണ്ട സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ട ചിലരെ ഇവർ ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. മറ്റൊരു ബോട്ടിൽ കയറ്റിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഏഴുപേർ സുരക്ഷിതരാണ്. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇനി അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്. എസ്‌ഡിആർഎഫ് സംഘം കൂടി സ്ഥലത്തെത്തി തെരച്ചിൽ നടത്തുമെന്ന് ബാർഹ് എസ്‌ഡിപിഒ രാമകൃഷ്‌ണ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BOAT ACCIDENT, GANGA RIVER, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360