SignIn
Kerala Kaumudi Online
Sunday, 31 May 2026 4.09 PM IST

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം,​ നാല് മലയാളികൾ മരിച്ചു

READ ENGLISH VERSION
bus-accident

മൈസൂർ: കർണാടകയിൽ സ്വകാര്യബസ്‌ ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം മലയാളികളാണ്. മൈസൂരു ചന്നപട്ടണയ്‌ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന്‌ മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ വോൾവോ ബസാണ് ഡിവൈഡറിലിടിച്ച് അപകടത്തിൽ പെട്ടത്.

കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22),​ മാഹി ‌സ്വദേശി സാക്കീർ (27),​ റഷീദ് (45),​ റഫീസ് (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ മൈസൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, BUS ACCIDENT, MYSORE, KERALITES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360