SignIn
Kerala Kaumudi Online
Sunday, 31 May 2026 1.35 AM IST

അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ്‌ നേട്ടം; ഓസീസിനെ കറക്കിവീഴ്ത്തി പാക് യുവതാരം അരാഫത്ത് മിൻഹാസ്  

arafat-minhas

റാവൽപിണ്ടി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ചരിത്രനേട്ടവുമായി പാകിസ്ഥാൻ സ്പിന്നർ അരാഫത്ത് മിൻഹാസ്. ഏകദിന അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ്‌നേട്ടം സ്വന്തമാക്കുന്ന ആദ്യ പാകിസ്ഥാൻ താരം എന്ന റെക്കാഡാണ് അരാഫത്ത് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 44.1 ഓവറിൽ വെറും 200 റൺസിന് അരാഫത്തിന്റെ സ്‌പിൻ കരുത്തിൽ പാകിസ്ഥാൻ ഓൾഔട്ടാക്കുകയായിരുന്നു.

റാവൽപിണ്ടി മൈതാനത്തിലെ സ്പിൻ പിച്ചിൽ പാക് ക്യാപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. 8.1 ഓവറിൽ വെറും 32 റൺസ് മാത്രം വിട്ടുകൊടുത്താണ് അരാഫത്ത് 5 വിക്കറ്റുകൾ വീഴ്ത്തിയത്. മറ്റൊരു സ്പിന്നറായ അബ്രാർ അഹമ്മദ് രണ്ട് വിക്കറ്റ് (2-44) നേടി പിന്തുണ നൽകിയപ്പോൾ ഓസീസ് നിരയിലെ 8 വിക്കറ്റുകളും പിഴുതത് പാക് സ്പിൻ പടയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 42.3 ഓവറിൽ അഞ്ച് വിക്കറ്റിന് മത്സരം ജയിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ പാകിസ്ഥാൻ 1-0 ന് മുന്നിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, AUSTRALIA, PAKISTAN, ODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360