SignIn
Kerala Kaumudi Online
Thursday, 21 May 2026 5.59 PM IST

നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

accident

ഹൈദരാബാദ്: നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകുന്നേരം ഹൈദരാബാദിലെ കുക്കാട്ട്പള്ളിയിലാണ് സംഭവം. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയെങ്കിലും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. വിവേകാനന്ദ നഗർ കാമനിൽ നിന്നും ഓൾവിൻ കോളനി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ.

അമിതവേഗതയിലെത്തിയ കാർ ആദ്യം ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചു. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് തട്ടുകടയിലേക്ക് പാഞ്ഞുകയറിയത്. തിരക്കേറിയ സമയത്തായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ തട്ടുകടയ്ക്കും വാഹനങ്ങൾക്കും സാരമായ കേടുപാടുകളുണ്ടായി. വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, HYDRABAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360