SignIn
Kerala Kaumudi Online
Saturday, 30 May 2026 3.55 PM IST

'വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് തെളിയിച്ചു', കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് സ്റ്റാലിന്‍

mk-stalin

ചെന്നൈ: ഒപ്പം നിന്ന് സീറ്റുകള്‍ നേടിയ ശേഷം മറുകണ്ടം ചാടിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഡിഎംകെ. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ ഡിഎംകെ നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. തങ്ങളെ വഞ്ചിക്കുകയും പിന്നില്‍ നിന്ന് കുത്തുകയുമാണ് കോണ്‍ഗ്രസ് ചെയ്തതെന്നും മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി ചെയ്യുന്നത് പോലെയുള്ള പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ചെയ്തതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും ഒപ്പമുണ്ടാകണമെന്നും സ്റ്റാലിന്‍ പാര്‍ട്ടി എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷത്ത് ഇരുന്ന് മാന്യമായ പെരുമാറ്റമായിരിക്കണം ഡിഎംകെയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. സംസ്ഥാനത്ത് പാര്‍ട്ടിയുടെ നല്ലത് കണക്കിലെടുത്ത് ചില തീരുമാനങ്ങളുണ്ടാകുമെന്നും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ഇത് എംഎല്‍എമാരെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


അവര്‍ പഴയ ശീലങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കോണ്‍ഗ്രസിനെതിരെയുള്ള ഡിഎംകെയുടെ പ്രമേയം തുടങ്ങുന്നത്. ഞങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു രാജ്യസഭാ സീറ്റും 28 നിയമസഭാ മണ്ഡലങ്ങളും നേടി. അഞ്ച് സീറ്റിലെ വിജയത്തിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ എതിര്‍ചേരിയിലേക്ക് മാറി. സഖ്യകക്ഷി പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനം ഇതോടെ പാഴായി. പുതുച്ചേരിയില്‍, ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്നു.

ഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചുവെന്നും ഇത് ക്രൂരമായ പ്രവൃത്തിയായിരുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം മാത്രമല്ല, തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പോലും, കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇത് തെളിയിച്ചുവെന്നും ഡിഎംകെ വിമര്‍ശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MK STALIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360