SignIn
Kerala Kaumudi Online
Thursday, 08 October 2026 12.21 PM IST

'തുടർച്ചയായി എത്ര അവസരങ്ങളാണ് നൽകുന്നത്? എന്നിട്ടും പരാജയപ്പെട്ടു, സഞ്ജുവിന്റെ സമ്മർദത്തിന് കാരണം വൈഭവ് സൂര്യവംശിയുടെ സാന്നിദ്ധ്യം'

sanju-and-vaibhav
സഞ്ജു സാംസൺ,​ ഹനുമാ വിഹാരി

ന്യൂഡൽഹി: തുടർച്ചയായി അവസരങ്ങൾ നൽകിയിട്ടും സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹനുമാ വിഹാരി. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ സഞ്ജു വെറും പതിനൊന്ന് റൺസെടുത്ത് പുറത്തായതിന് പിന്നാലെയാണ് വിഹാരിയുടെ വിമർശനം. വൈഭവ് സൂര്യവംശിയെപ്പോലൊരു താരം പുറത്ത് അവസരത്തിനായി കാത്തുനിൽക്കുന്നതാകാം സഞ്ജുവിന്റെ സമ്മർദത്തിന് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സഞ്ജു സാംസൺ വീണ്ടും പരാജയപ്പെട്ടു. തുടർച്ചയായി എത്ര അവസരങ്ങളാണ് അദ്ദേഹത്തിന് നൽകുന്നത്? ഞാൻ സഞ്ജുവിന്റെ ആരാധകനാണ്. അദ്ദേഹം കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. എന്നാൽ സഞ്ജുവിന് ടീമിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടാകണം. സമ്മർദമുള്ളപ്പോൾ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്ന് സഞ്ജു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.'- ഹനുമാ വിഹാരി പറഞ്ഞു.

നേരത്തെ ലോകകപ്പിന് മുൻപ് ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ സഞ്ജുവിന് മത്സരത്തിലുടനീളം തിളങ്ങാൻ കഴിയാതെ പോയത് എല്ലാവർക്കും ഓ‌ർമകാണും. അന്ന് ഇഷാനായിരുന്നെങ്കിൽ ഇന്ന് സ‌ഞ്ജുവിന് പിന്നിലുള്ളത് വൈഭവ് സൂര്യവംശിയാണ്. വൈഭവിന്റെ സാന്നിദ്ധ്യം സഞ്ജുവിന് സമ്മർദമുണ്ടാക്കുമെന്നും വിഹാരി കൂട്ടിച്ചേർത്തു. സഞ്ജുവിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും അത് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസൺ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ലോകകപ്പിന് ശേഷമുള്ള മത്സരങ്ങളിൽ അതേ മികവ് തുടരാൻ താരത്തിന് സാധിക്കാത്ത് വലിയ ചർച്ചയാകുകയാണ്. ഒക്ടോബർ ആറിന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യം ട്വന്റി 20യിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യക്ക് സഞ്ജുവിനെയോ മറ്റൊരു താരത്തെയോ പുറത്തിരുത്തേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ട്വന്റി 20 ടീമിലെ ബാറ്റിംഗ് നിരയിലെ കടുത്ത മത്സരം കണക്കിലെടുക്കുമ്പോൾ സഞ്ജുവിന് ഇനി ഓരോ മത്സരവും നി‌ർണായകമാകുമെന്നാണ് റിപ്പോർട്ട്.

English Summary

Former India cricketer Hanuma Vihari said Sanju Samson appears to be under pressure despite receiving repeated opportunities. Vihari suggested that the presence of young talent like Vaibhav Suryavanshi waiting for a chance could be adding to Samson’s pressure after his low score against West Indies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, VAIBHAV SOORYAVANSHI, HANUMA VIHARI, INDIAN CRICKET TEAM, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360