SignIn
Kerala Kaumudi Online
Thursday, 08 October 2026 4.40 PM IST

ഒക്ടോബർ 15ന് ആ തീരുമാനം ഉണ്ടാകില്ല,​ യുപിഐ ഇടപാടുകാർ ശ്രദ്ധിക്കുക; എംഡിആ‌‌ർ 2027ലേക്ക് നീട്ടിയേക്കും

upi
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്താനിരിക്കുന്ന 0.4 ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നടപ്പാക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടിയേക്കുമെന്ന് സൂചന. ഒക്ടോബർ 15 മുതൽ പുതിയ നിരക്ക് നിലവിൽ വരാൻ ഇരിക്കെയാണ് തീരുമാനം അടുത്ത വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നത്. ഇതുവരെ വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

വ്യാപാരി സംഘടനകൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യത്തെ തുടർന്നാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്. വിവിധ തരത്തിലുള്ള യുപിഐ ഇടപാടുകൾക്ക് ബാധകമാകുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് സംവിധാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പവും തുടരുന്നുണ്ട്. അതിനാലാണ് പുതിയ നിരക്ക് നടപ്പാക്കാൻ സ്ഥാപനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെടുന്നത്. കൂടാതെ, സാധാരണ ജനങ്ങളെ ഈ സംവിധാനംനേരിട്ട് ബാധിക്കില്ലെങ്കിലും വ്യാപാരികൾ യുപിഐ വഴി പണം സ്വീകരിക്കാൻ മടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം രാജ്യത്ത് ഉത്സവകാലമാണ്. ഈ കാലയളവിൽ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകൾ സാധാരണയായി ഉയരാറുണ്ട്. അതിനാൽ പുതിയ സംവിധാനം നടപ്പാക്കുന്നത് വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. പുതിയ സംവിധാനം നടപ്പാക്കാൻ പേയ്മെന്റ് കമ്പനികൾക്കും വ്യാപാരികൾക്കും കൂടുതൽ സമയം ലഭിക്കുന്നതിനായി അടുത്ത വ‌ർഷം ആദ്യം നടപ്പാക്കുന്നതാണ് പരിഗണിക്കുന്നത്. എംഡിആർ നടപ്പാക്കുന്നത് സംബന്ധിച്ച് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ധനമന്ത്രാലയവും തമ്മിൽ ച‌ർച്ചകൾ തുടരുകയാണ്.

English Summary

The proposed 0.4% MDR on certain UPI transactions above Rs 2,000 may be postponed from October 15 to early 2027. The move follows requests from merchant groups, fintech firms and payment companies seeking more time and clarity on implementation. The festive season also raises concerns about added costs for merchants. NPCI and the Finance Ministry are still discussing the proposal.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPI MDR, UPI TRANSACTIONS, MDR CHARGES, UPI PAYMENT CHARGES, OCTOBER 15
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360