SignIn
Kerala Kaumudi Online
Thursday, 18 June 2026 5.20 AM IST

ചരിത്രനേട്ടത്തിന് തൊട്ടടുത്ത് ഇന്ത്യയും ഐ‌എസ്ആർഒയും, സ്പേസ് ഡോക്കിംഗ് പരീക്ഷണം അവസാന ഘട്ടത്തിൽ

READ ENGLISH VERSION
spadex

ബംഗളൂരു: ബ​ഹി​രാ​കാ​ശ​ത്ത് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ ​കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​സ്പേഡെക്സ് ദൗത്യം ​ അവസാനഘട്ടത്തിൽ. ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഡോക്കിംഗ് പരീക്ഷണത്തിന്റെ മൂന്നാം ശ്രമമാണ് വിജയത്തിന് തൊട്ടടുത്ത് എത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ മൂന്നുമീറ്റർ അകലത്തിലെത്തിച്ചശേഷം വീണ്ടും പതിനഞ്ചുമീറ്ററാക്കുകയായിരുന്നു. വിവരങ്ങൾ ഒന്നുകൂടി പഠിച്ചശേഷമായിരിക്കും അടുത്ത ദൗത്യമെന്നാണ് അധികൃതർ പറയുന്നത്. പരീക്ഷണം പൂർണ വിജയത്തിലെത്തിയാൽ ഇന്ത്യയ്ക്കും ഐ‌എസ്ആർഒയ്ക്കും അതൊരു ചരിത്ര നേട്ടമാകും. അങ്ങനെയെങ്കിൽ​ ​സ്‌​പേ​സ് ​ഡോ​ക്കിം​ഗ് ​ന​ട​ത്തു​ന്ന​ ​നാ​ലാ​മ​ത്തെ​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റും.ഡോ​ക്കിം​ഗ് ​സാ​ങ്കേ​തി​ക​ ​ഇ​ന്ത്യ​ ​സ്വ​ന്ത​മാ​യി​ ​ ​വി​ക​സി​പ്പി​ച്ച​താ​ണ്.​ ​ഇ​തി​ന് ​ഭാ​ര​തീ​യ​ ​ഡോ​ക്കിം​ഗ് ​സി​സ്റ്റം​ ​എ​ന്ന​ ​പേ​രി​ൽ​ ​പേ​റ്റ​ന്റും​ ​എ​ടു​ത്തി​ട്ടു​ണ്ട്.

ഐഎസ്ആർഒയുടെ ബംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെ​റ്റ് വർക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയവും നടത്തിയെന്നാണ് റിപ്പോർട്ട്. ഉപഗ്രഹങ്ങൾ തമ്മിൽ ഏ​റ്റവും അടുത്ത നിൽക്കുന്ന ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടു.

ഇക്കഴിഞ്ഞ ഒമ്പതിന് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം അത് മാറ്റിവയ്ക്കുകയായിരുന്നു. ഉപഗ്രഹങ്ങൾ തമ്മിൽ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതോടെയാണ് പരീഷണം മാറ്റിവച്ചത്.

476​ ​കി​ലോ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ൽ​ ​ഭൂ​മി​യെ​ ​ചു​റ്റു​ന്ന​ 220​ ​കി​ലോ​ഗ്രാം​വീ​തം​ ​ഭാ​ര​മു​ള്ള​ ​ചേ​സ​ർ,​ ​ടാ​ർ​ജ​റ്റ് ​എ​ന്നീ​ രണ്ട് ​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത്.​ഡി​സം​ബ​ർ​ 30​നാ​ണ് ​ഡോ​ക്കിം​ഗ് ​പ​രീ​ക്ഷ​ണ​ത്തി​നാ​യി​ ​ര​ണ്ട് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളും​ ​വി​ക്ഷേ​പി​ച്ച​ത്.​ ​വി​മാ​ന​ത്തി​ന്റെ​ 36​ ​ഇ​ര​ട്ടി​ ​വേ​ഗ​ത​യി​ൽ​ ​(​മ​ണി​ക്കൂ​റി​ൽ​ 2​​8,​​800​ ​കി​ലോ​മീ​റ്റ​ർ​)​​​ ​പാ​യു​ന്ന​ ​ര​ണ്ട് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യാ​ണ് ​കൂ​ട്ടി​ചേ​ർ​ക്കു​ന്ന​ത്.​ ​ഇ​തു​ത​ന്നെ​യാ​ണ് ദൗത്യത്തിന്റെ പ്രധാന ​വെ​ല്ലു​വി​ളിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ISRO, SPACE DOCKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360