
#സർക്കാർ ഉത്തരവ് ആവശ്യമില്ല
ന്യൂഡൽഹി: അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥൻ ജുഡിഷ്യൽ കസ്റ്റഡിയിൽ 48 മണിക്കൂർ പിന്നിട്ടെങ്കിൽ സ്‌പെൻഷനിലായതായി കണക്കാക്കണമെന്ന് സുപ്രീംകോടതി. സർക്കാർ ചട്ടങ്ങളിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ആവർത്തിച്ചു വ്യക്തമാക്കിയത്. അത്തരം അവസരങ്ങളിൽ സസ്‌പെൻഡ് ചെയ്‌ത് പ്രത്യേക ഉത്തരവിറക്കേണ്ട കാര്യമില്ല. കൈക്കൂലി കേസിൽ പ്രതിയായ ബീഹാറിലെ സർക്കാർ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ സെഷൻസ് കോടതി അനുവദിച്ച ജാമ്യം പുനഃസ്ഥാപിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചത് . അത് അനുവദിച്ചെങ്കിലും, വാദത്തിനിടെ സസ്പെൻഷനെ കുറിച്ച് പരാമർശം നടത്തുകയായിരുന്നു
അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ ചുമത്തിയാണ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്‌ത് ജയിലിലടച്ചിരുന്നത്. കരാർ ജീവനക്കാരന്റെ വേതന കുടിശ്ശിക ശരിയാക്കി കൊടുക്കാൻ 4000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. തുടക്കത്തിൽ സസ്‌പെൻഷൻ ഉത്തരവിറങ്ങിയിരുന്നില്ല. പിന്നീട് നടപടിയുണ്ടായെങ്കിലും അതു റദ്ദാക്കി ഉദ്യോഗസ്ഥൻ ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽ തന്നെ നിലനിർത്തുകയും ചെയ്തു. അതേ ആശുപത്രിയിൽ,അതേ തസ്‌തികയിൽ വീണ്ടും നിയമിച്ചത് സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |