SignIn
Kerala Kaumudi Online
Monday, 20 July 2026 5.51 PM IST

ഭാര്യ ജീവിച്ചിരിക്കെ മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയാൽ പുരുഷൻമാർക്ക് അഞ്ച് വർഷം വരെ തടവ് , നടപടിക്ക് മദ്ധ്യപ്രദേശ് സർക്കാർ

live-in-
പ്രതീകാത്മക ചിത്രം

ഭോപ്പാൽ: വിവാഹിതരായവർ ലിവ് ഇൻ ബന്ധങ്ങളിൽ ഏ‍ർപ്പെടുന്നതിനെതിരെ ശിക്ഷാനടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. പുതിയ നിയമ പ്രകാരം വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയുമായി ലിവ് ിൻ റിലേഷനിൽ ഏർപ്പെടുന്ന പുരുഷൻമാർക്ക് അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഏകീകൃത സിവിൽ കോഡിന് കീഴിലാണ് നിയമം കൊണ്ടുവരുന്നത്. ഇത് പ്രകാരം ഒരു പങ്കാളി ജീവിച്ചിരിക്കുമ്പോൾ ഒരു വിവാഹം മാത്രമേ അനുവദിക്കൂ. നിയമപരമായ നടപടിക്രമങ്ങളിലൂടെയിം കോടതി വഴിയും മാത്രമേ വിവാഹ മോചനം സാദ്ധ്യമാകൂ.

വിവാഹപ്രായം പുരുഷൻമാർക്ക് 21ഉം സ്ത്രീകൾക്ക് 18ഉം ആയി നിശ്ചയിച്ചിട്ടുണ്ട്. ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന ദമ്പതികൾ ഒരു മാസത്തിനകം അത് നിർബന്ധമായി രജിസ്റ്റർ ചെയ്യണം. ഇതിനുള്ള പ്രായപരിധി വിവാഹത്തിന്റേതിന് സമാനമായിരിക്കും. ലിവ് ഇൻ ബന്ധം ആരിഭിച്ച് ഒരു മാസത്തിനുള്ളിൽ ഈ രജിസ്ട്രേഷൻ ചെയ്തിരിക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. വിവാഹം,​ സ്വത്തവകാശം,​ ലിവ് ഇൻ ബന്ധങ്ങൾ,​ മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും തുല്യ അവകാശം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി മോഹൻയാദവ് വ്യക്തമാക്കി. എന്നാൽ സംരക്ഷിത മേഖലകളിൽ താമസിക്കുന്ന പട്ടിക വർഗക്കാരെയും പ്രത്യേകം ദുർബലരായ ഗോത്ര വിഭാഗങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദഗദീഷ്പുരിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകരം നൽകിയത്.

നാളെ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHYAPRADESH CM, MADHYAPRADESH GOVT, LIVE IN RELATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360