SignIn
Kerala Kaumudi Online
Friday, 11 September 2026 1.28 PM IST

എസ് ഐ ആറിൽ വ്യാപക ക്രമക്കേട് ; സുപ്രീംകോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി മമത ബാനർജി

READ ENGLISH VERSION
mamata

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആർ)​ നടപടികൾക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളിൽ വ്യാപക ക്രമക്കേടെന്നും അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടാണ് മമത സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത ബാനർജി പുതിയ ഹർജി നൽകിയിരിക്കുന്നത്.

വോട്ടർ പട്ടിക പരിഷ്കരണം ജുഡിഷ്യൽ റിവ്യൂവിന് പോലും അതീതമാണോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു. എസ്.ഐ.ആർ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെ‌ഞ്ച് ചോദ്യം ഉന്നയിച്ചത്. നടപടികൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതവും ന്യായയുക്തവും ആയിരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പൗരത്വം പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വേണ്ടി മാത്രമാണെന്നും നാടുകടത്താനല്ലെന്നും തിര‌ഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി,​ ഉദാരവും സമ്മർദ്ദങ്ങളുമില്ലാതയാണ് പ്രവർത്തനമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MAMATA, MAMATA BANERJI, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360