SignIn
Kerala Kaumudi Online
Thursday, 18 June 2026 7.31 AM IST

ആർഭാടങ്ങൾ മാറിനിന്നു; ദിവയ്ക്ക് താലി ചാർത്തി ജീത് അദാനി,​ ​ സാമൂഹ്യ സേവനത്തിന് നൽകിയത് 10000 കോടി രൂപ

READ ENGLISH VERSION
s

അ​ഹ​മ്മ​ദാ​ബാ​ദ്:​ ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നും​ ​ലോ​ക​ ​കോ​ടീ​ശ്വ​ര​ൻ​മാ​രി​ൽ​ ​ഒ​രാ​ളു​മാ​യ​ ​ഗൗ​തം​ ​അ​ദാ​നി​യു​ടെ​ ​മ​ക​ൻ​ ​ജീ​ത് ​അ​ദാ​നി​ക്ക് ​ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ​ ​മാം​ഗ​ല്യം.​ ​ഇ​ന്ന് ​ന​ട​ന്ന​ ​ല​ളി​ത​മാ​യ​ ​ച​ട​ങ്ങി​ൽ​ ​ഗു​ജ​റാ​ത്തി​ലെ​ ​പ്ര​മു​ഖ​ ​വ​ജ്ര​ ​വ്യാ​പാ​രി​യാ​യ​ ​ജ​യ്‌​മി​ൻ​ ​ഷാ​യു​ടെ​ ​മ​ക​ൾ​ ​ദി​വ​ ​ജ​യ്‌​മി​ൻ​ ​ഷാ​യെ​ ​ജീ​ത് ​ജീ​വി​ത​സ​ഖി​യാ​ക്കി.​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​ശാ​ന്തി​ഗ്രാം​ ​ടൗ​ൺ​ഷി​പ്പി​ൽ​ ​ന​ട​ന്ന​ ​പ​ര​മ്പ​രാ​ഗ​ത​ ​ജെ​യി​ൻ​ ​-​ ​ഗു​ജ​റാ​ത്തി​ ​ആ​ചാ​ര​ ​പ്ര​കാ​ര​മു​ള്ള​ ​വി​വാ​ഹ​ത്തി​ന് ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​സാ​ക്ഷി​യാ​യി.

അ​തേ​ ​സ​മ​യം,​​​ ​മ​ക​ന്റെ​ ​വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് 10,000​ ​കോ​ടി​ ​രൂ​പ​ ​അ​ദാ​നി​ ​സാ​മൂ​ഹ്യ​ ​സേ​വ​ന​ത്തി​ന് ​വി​നി​യോ​ഗി​ക്കും.​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളും​ ​സ്കൂ​ളു​ക​ളും​ ​കോ​ളേ​ജു​ക​ളും​ ​നി​ർ​മ്മി​ക്കും.​ ​അ​ടു​ത്തി​ടെ​ ​വി​വാ​ഹി​ത​രാ​യ​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ 500​ ​വ​നി​ത​ക​ൾ​ക്ക് ​പ്ര​തി​വ​ർ​ഷം​ 10​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കു​ന്ന​ ​'​മം​ഗ​ൾ​ ​സേ​വ​"​ ​എ​ന്ന​ ​പ​ദ്ധ​തി​ക്കും​ ​അ​ദാ​നി​ ​കു​ടും​ബം​ ​തു​ട​ക്ക​മി​ട്ടി​രു​ന്നു.

അ​ദാ​നി​യു​ടെ​യും​ ​പ്രീ​തി​ ​അ​ദാ​നി​യു​ടെ​യും​ ​ഇ​ള​യ​ ​മ​ക​നാ​ണ് ​ജീ​ത്.​ ​ജീ​തി​ന്റെ​ ​വി​വാ​ഹം​ ​ആ​ഡം​ബ​ര​മി​ല്ലാ​തെ​ ​ന​ട​ത്തു​മെ​ന്ന് ​അ​ദാ​നി​ ​നേ​ര​ത്തേ​ ​അ​റി​യി​ച്ചി​രു​ന്നു. യൂ​ണി​വേ​ഴ്‌​സി​​​റ്റി​ ​ഒ​ഫ് ​പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​അ​പ്ലൈ​ഡ് ​സ​യ​ൻ​സ​സി​ലെ​ ​പ​ഠ​ന​ ​ശേ​ഷം​ 2019​ലാ​ണ് ​ജീ​ത് ​അ​ദാ​നി​ ​ഗ്രൂ​പ്പി​ൽ​ ​ചേ​ർ​ന്ന​ത്.​ ​നി​ല​വി​ൽ​ ​അ​ദാ​നി​ ​എ​യ​ർ​പോ​ർ​ട്ട് ​ബി​സി​ന​സി​നും​ ​അ​ദാ​നി​ ​ഡി​ജി​​​റ്റ​ൽ​ ​ലാ​ബ്‌​സി​നും​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്നു.​ ​ന്യൂ​യോ​ർ​ക്കി​ലെ​ ​പ​ഴ്സ​ണ​ൽ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ഡി​സൈ​നി​ൽ​ ​നി​ന്ന് ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ദി​വ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ലം​ ​പാ​ലി​ക്കു​ന്ന​യാ​ളാ​ണ്.​ 2023​ ​മാ​ർ​ച്ചി​ലാ​യി​രു​ന്നു​ ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹ​ ​നി​ശ്ച​യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ADANI, JEET ADANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360