SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

2005ൽ അമ്മ ശോഭ പാടി, മകൻ മുഖ്യമന്ത്രിയാകും!

s

ചെന്നൈ: അമ്മ ശോഭ ചന്ദ്രശേഖർ 2005ൽ പാടിയ ഗാനം മകൻ വിജയ്‌യുടെ കാര്യത്തിൽ ഇപ്പോൾ യാഥാർത്ഥ്യമായി. 'ഏഴൈങ്ക പഴൈങ്ക നെനച്ചിപുട്ട, നാളൈക്കു നീങ്കളും സി.എം താൻ...' (പാവപ്പെട്ടവർ വിചാരിച്ചാൽ നാളെ നിങ്ങളും മുഖ്യമന്ത്രിയാകും). 2005ൽ പുറത്തിറങ്ങിയ 'ശിവകാശി' എന്ന ചിത്രത്തിലെ 'കോടമ്പാക്കം ഏരിയ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലാണ് ഈ വരികൾ.

മേയ് 4ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, അമ്മയും കുടുംബാംഗങ്ങളും ഇതേ പാട്ടുപാടിയാണ് വിജയം ആഘോഷിച്ചത്.

തമിഴ്നാട്ടിലെ അറിയപ്പെടുന്ന പിന്നണി ഗായികയും സംഗീതജ്ഞയുമാണ് ശോഭ. വിവാഹത്തിനു മുമ്പു തന്നെ പിന്നണിഗാന രംഗത്തുണ്ടായിരുന്നു.

1967ൽ 'ഇരു മലർഗൽ' എന്ന ചിത്രത്തിലെ 'മഹാരാജ ഒരു മഹാറാണി' എന്ന ഗാനമാണ് ആദ്യമായി റെക്കോർഡ് ചെയ്തത്. ഇളയരാജ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി പന്ത്രണ്ടോളം സിനിമകളിൽ അവർ പാടിയിട്ടുണ്ട്. സംഗീതത്തോടുള്ള അഭിനിവേശം പിന്നീട് ഭക്തിഗാനങ്ങളിലേക്കും കർണാടക സംഗീതത്തിലേക്കും അവരെ എത്തിച്ചു. വിജയ്‌യുടെ കരുത്തും തണലം അമ്മയാണ്. കഥാകൃത്ത് കൂടിയാണ് ശോഭ. ഭർത്താവ് ചന്ദ്രശേഖർ സംവിധാനം ചെയ്ത പല ഹിറ്റ് ചിത്രങ്ങളുടെയും കഥകൾ ശോഭയുടേതായിരുന്നു. ഏകദേശം 50ലധികം കഥകൾ എഴുതിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360