SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

ഉദ്ധവ് വിഭാഗത്തിലെ കൂറുമാറ്റം: യോഗം ചേർന്നു

uddhav-thackeray

മുംബയ്: ബംഗാളിൽ തൃണമൂൽ കോൺഗ്രസിലുണ്ടായ പിളർപ്പ് ശിവസേനാ ഉദ്ധവ് വിഭാഗത്തിലുമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ അടിയന്തര യോഗം വിളിച്ച് പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. ഉദ്ധവിനൊപ്പമുള്ള ഒമ്പത് എം.പിമാരും യോഗത്തിൽ പങ്കെടുത്തതോടെ ആഭ്യന്തര വിള്ളലുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉദ്ധവ് തള്ളിക്കളഞ്ഞു. മുതിർന്ന നേതാവും എം.പിയുമായ സഞ്ജയ് റൗത്ത് ഉൾപ്പെടെ ഒമ്പത് ലോക്സഭാ എം.പിമാരും യോഗത്തിൽ പങ്കെടുത്തതായും വ്യക്തമാക്കി. അരവിന്ദ് സാവന്ത്, അനിൽ ദേശായി, സഞ്ജയ് ദിന പാട്ടീൽ, രാജഭാവു വാജെ എന്നിവർ നേരിട്ട് യോഗത്തിൽ പങ്കെടുത്തു. മറ്റുള്ളവർ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തു. ഒറ്റക്കെട്ടാണെന്ന് എല്ലാവരും പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360