SignIn
Kerala Kaumudi Online
Saturday, 03 October 2026 1.12 AM IST

പഞ്ചാബ് കോൺഗ്രസിനെ പർഗത് സിംഗ് നയിക്കും #യു.പിയിൽ ആരാധന മിശ്ര

lcd

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും യു.പിയിലും കോൺഗ്രസിന് പുതിയ പി.സി.സി അദ്ധ്യക്ഷൻമാർ. പഞ്ചാബിൽ മുൻ ഇന്ത്യൻ ഹോക്കി ക്യാപ്‌ടൻ ഒളിമ്പ്യൻ പർഗത് സിംഗാണ് അദ്ധ്യക്ഷൻ. വിഭാഗീയതയെ തുടർന്ന് അമരീന്ദർ സിംഗ് രാജാവാറിംഗ് രാജിവച്ചതിനെ തുടർന്നാണിത്.

യു.പിയിൽ അജയ് റായിക്കു പകരം പി.സി.സി അദ്ധ്യക്ഷയായി നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര മോനയെയും നിയമിച്ചു.

വർക്കിംഗ് പ്രസിഡന്റായി ഇമ്രാൻ മസൂദിനെയും സീനിയർ വൈസ് പ്രസിഡന്റുമാരായി ദേവീന്ദർ നിഷാദിനെയും അലോക് പ്രസാദിനെയും നിയമിച്ചു. ചൗധരി വീരേന്ദ്ര സിംഗാണ് പുതിയ നിയമസഭാ കക്ഷി നേതാവ്.

പഞ്ചാബിൽ മുൻ ക്രിക്കറ്റ് താരം നവ്ജോധ് സിംഗ് സിദ്ദുവിന് ശേഷം മറ്റൊരു കായിക താരം പഞ്ചാബ് കോൺഗ്രസിന്റെ അമരക്കാരനാകുകയാണ്.

യു.പിയിൽ 2012ൽ റീത്താ ബഹുഗുണ ജോഷി അദ്ധ്യക്ഷയായശേഷം ഇപ്പോഴാണ് വനിത ആ പദവിയിൽ എത്തുന്നത്. രാജ്യസഭാ എം.പി പ്രമോദ് തിവാരിയുടെ മകളാണ് 52കാരിയായ ആരാധ്യ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360