SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.18 AM IST

ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

s

ന്യൂഡൽഹി: വിനേഷ് ഫോഗട്ട് അടക്കം ആറ് വനിത ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗിക അതിക്രമക്കേസിൽ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡൽഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പ്രതിപ്പട്ടികയിൽ ചേർത്ത ഫെഡറേഷൻ മുൻ സെക്രട്ടറി വിനോദ് തോമറിനെയും കുറ്റ വിമുക്തനാക്കി. ഇരുവർക്കുമെതിരായ ആരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് അശ്വിനി പൻവാർ വ്യക്തമാക്കി.

സന്തോഷത്തിന്റെ ദിനമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം. തനിക്കെതിരായ കുറ്റം തെളിഞ്ഞാൽ തൂങ്ങി മരിക്കുമെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും കൂട്ടിച്ചേർത്തു. പിന്മാറില്ലെന്നും,പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു. . ബി.ജെ.പി നേതാവായ ബ്രിജ് ഭൂഷണിനെ സംരക്ഷിക്കാൻ കേസിന്റെ തുടക്കം മുതൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും പ്രവർത്തിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRIJ BHUSHAN CASE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360