SignIn
Kerala Kaumudi Online
Sunday, 05 July 2026 1.56 AM IST

സ്വകാര്യ കമ്പനികൾക്കും സി.ബി.എസ്.ഇ സ്‌കൂൾ

school

ന്യൂഡൽഹി: സ്വകാര്യ കമ്പനികൾക്കും സി.ബി.എസ്.ഇ സ്‌കൂളുകൾ തുടങ്ങാൻ അനുമതി ലഭിച്ചേക്കും. ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാൻ സി.ബി.എസ്.ഇ തയ്യാറെടുക്കുന്നുവെന്നാണ് സൂചന. കമ്പനീസ് ആക്‌ടിലെ 'ബോ‌ഡി കോർപ്പറേറ്ര്" എന്ന വാക്കിൽ പറയുന്ന സ്ഥാപനങ്ങൾക്ക് അനുമതി നൽകാനാണ് നീക്കം. പ്രൈവറ്റ് കമ്പനികൾ, പബ്ലിക് കമ്പനികൾ, ലിമിറ്റഡ് ലൈബിലിറ്റി പാർട്ട്ണർഷിപ്പുകൾ, വിദേശ കമ്പനികൾ തുടങ്ങിയവയെയാണ് 'ബോ‌ഡി കോർപ്പറേറ്രുകളായി" കണക്കാക്കുന്നത്. സി.ബി.എസ്.ഇയുടെ നിലവിലെ ചട്ടപ്രകാരം ഇതു അനുവദനീയമല്ല. ട്രസ്റ്റുകൾക്കും രജിസ്റ്റേഡ് സൊസൈറ്റികൾക്കും അനുവദിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360