
വന്ദേമാതരം ബിൽ രാജ്യസഭയിൽ
ന്യൂഡൽഹി:ചേരിമാറി എത്തിയ എം.പിമാരുടെ പിൻബലത്തിൽ മണ്ഡല പുനർനിർണയ ബിൽ അടക്കം തിരിച്ചു കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയാൻ പ്രതിപക്ഷം ശ്രമിക്കും.
മണ്ഡല പുനർനിർണയ ബിൽ സർക്കാർ പുറത്തുവിട്ട പട്ടികയിൽ ഇല്ലെങ്കിലും ബിസിനസ് ഉപദേശക സമിതി ചേർന്ന് ആവശ്യമെങ്കിൽ ഉൾപ്പെടുത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
വന്ദേമാതരം ഗാനത്തെ അപമാനിക്കൽ, ആലാപനം തടസപ്പെടുത്തൽ എന്നിവ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമായി വ്യവസ്ഥ ചെയ്യുന്ന 'ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ ബിൽ ഇന്ന് രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും.
സീറ്റുകൾ കൂടിയെങ്കിലും ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കാൻ അമ്പതോളം സീറ്റുകൾ എൻ.ഡി.എയ്‌ക്ക് ഇനിയും വേണം. 'ഇന്ത്യ' മുന്നണി വിട്ട ഡി.എം.കെയുടെ സഹായം സർക്കാർ തേടുന്നുണ്ട്.
മാറിയ ചേരികൾ
എൻ.സി.പി.ഐയിൽ ലയിച്ച തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള 20 ലോക്‌സഭാ എം.പിമാർ എൻ.ഡി.എയെ പിന്തുണക്കും.
രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ഏഴ് രാജ്യസഭാ എം.പിമാർ ആം ആദ്മിയിൽ നിന്ന് ബി.ജെ.പിയിൽ
ഉദ്ധവ് താക്കറെ വിഭാഗത്തിലെ ശിവസേനയിലെ ആറ് എം.പിമാർ എൻ.ഡി.എയിലുള്ള ശിവസേന ഷിൻഡേ പക്ഷത്ത്.
സാദ്ധ്യതയുള്ള മറ്റ് ബില്ലുകൾ
#വിദേശ സംഭാവന നിയന്ത്രണ ഭേദഗതി
# മുഖ്യമന്ത്രിമാർ,മന്ത്രിമാർ തുടങ്ങിയവർ 30 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞാൽ അയോഗ്യരാകുന്ന ബിൽ
# ഉന്നതവിദ്യാഭ്യാസ ബിൽ,
# സുപ്രീംകോടതി ജഡ്‌ജിമാരുടെ
എണ്ണം കൂട്ടാനുള്ള ബിൽ
# ആദായനികുതി ഭേദഗതി ബിൽ
# ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |