
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് ഡൽഹിയിൽ വീണ്ടും കൂട്ടമാനഭംഗം. 16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കുത്തിക്കൊലപ്പെടുത്തി. മൃതദേഹം ആളൊഴിഞ്ഞയിടത്ത് ഉപേക്ഷിച്ചു. സ്വരൂപ് നഗറിലാണ് കൊടുംക്രൂരത. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരും 19കാരനും പിടിയിലായി. കഴിഞ്ഞ ഞായറാഴ്ച കുഷക് റോഡിന് സമീപത്തെ വയലിൽ നായ്ക്കൾ മൃതദേഹം കടിച്ചുവലിക്കുന്നത് നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹം.
പൊലീസ് പറയുന്നതനുസരിച്ച് കഴിഞ്ഞ 10ന് സുഹൃത്തിനെ കാണാനെത്തിയതാണ് പെൺകുട്ടി. സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ചേർന്ന് ടെമ്പോ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. പ്രതികൾ മദ്യപിച്ചിരുന്നു. പെൺകുട്ടി പരാതിപ്പെടുമെന്നു പറഞ്ഞതോടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള എട്ട് മുറിവുകളുണ്ട്. ഒരു കൈ വേർപെട്ട നിലയിലായിരുന്നു.
50ലേറെ സി.സിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. രണ്ട് കത്തികളും പ്രതികളുടെ വസ്ത്രങ്ങളും വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ നിയമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി. മൂന്നാഴ്ച മുമ്പാണ്
ഡൽഹിയിൽ ഓടുന്ന ബസിൽ 16കാരി കൂട്ടമാനഭംഗത്തിനിരയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |