
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നാല് ചീറ്റ കുഞ്ഞുങ്ങൾ കൂടി പിറന്നു. ഇന്ത്യയിൽ ജനിച്ച ചീറ്റ 'കെജിപി12" ആണ് ജന്മം നൽകിയത്.
ഇതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 56 ആയി. ചീറ്റകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രോജക്ട് ചീറ്റ പദ്ധതി വിജയമാകുന്നതിന്റെ സൂചനയാണ് ചീറ്റകളുടെ വർദ്ധന. പ്രോജക്ട് ചീറ്റയുടെ ചരിത്രപരവും സന്തോഷകരവുമായ നിമിഷം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഈ നേട്ടം ചീറ്റ സംരക്ഷണത്തിന്റെയും ഇന്ത്യയിലെ സ്വാഭാവിക പ്രജനനത്തിന്റെയും വിജയത്തിന്റെ പ്രധാന പ്രതീകമായി നിലകൊള്ളുന്നുവെന്നും പറഞ്ഞു.
2022ൽ ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ എത്തിച്ചാണ് കേന്ദ്രസർക്കാർ പ്രൊജക്ട് ചീറ്റ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതോടെ ഏഴ് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ ചീറ്റകളുടെ സാന്നിദ്ധ്യമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |