എടത്വ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി. നരേന്ദ്രമോദി, അനിഴം നക്ഷത്രം എന്ന പേരിലായിരുന്നു പൂജ. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നു. തലവടി ഗ്രാമപഞ്ചായത്ത് ബി.ജെ.പി പ്രതിനിധികളായ അജിത്കുമാർ പിഷാരത്ത്, ഗോകുൽ ഗോപാലകൃഷ്ണൻ, ബിനു സുരേഷ് എന്നിവരാണ് വഴിപാട് നടത്തിയത്. ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി.നമ്പൂതിരി, ദുർഗാദത്തൻ എന്നിവർ പൂജയ്ക്ക് കാർമികരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |