
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പാർട്ടി പിളർന്ന സാഹചര്യത്തിൽ ചിഹ്നത്തിനായി മമതാ ബാനർജി വിഭാഗവും, റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതരും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് രണ്ടു വിഭാഗവും പാർട്ടിയുടെ "പൂക്കളും പുല്ലും" ചിഹ്നം തത്കാലം ഉപയോഗിക്കേണ്ടെന്ന് കമ്മിഷൻ തീരുമാനിച്ചത്. ഒക്ടോബർ 6ന് നിശ്ചയിച്ചിരിക്കുന്ന നന്ദിഗ്രാം, രെജിനഗർ നിയമസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ രണ്ട് വിഭാഗങ്ങൾക്കും കമ്മിഷൻ പുറത്തിറക്കിയ പട്ടികയിലെ ചിഹ്നങ്ങൾ തിരഞ്ഞെടുക്കാം. ഇരുവിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാനാണ് നിലപാടെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |