
ന്യൂഡൽഹി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ നിയന്ത്രിത മരുന്നുകൾ വിൽക്കുന്നത് തടയാൻ മരുന്നുകടകളിൽ ക്യാമറ നിരീക്ഷണത്തിന് കേന്ദ്രസർക്കാർ. ഷെഡ്യൂൾ എച്ച്, എച്ച് 1, എക്സ് വിഭാഗങ്ങളിലെ മരുന്നുകളുടെ അനധികൃത വിൽപ്പന തടയാനായി 1945ലെ ഔഷധച്ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഭേദഗതി നിർദേശം ആദ്യം ഔഷധ ഉപദേശക സമിതി പരിശോധിച്ചു. തുടർന്ന് ഔഷധ സാങ്കേതിക ഉപദേശക സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |