
തൃശൂർ: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനം രാജ്യത്തെ ചെറുകിട വില്പന ശൃംഖലയിൽ വലിയതോതിലുള്ള വിലവർദ്ധനവ് ഉണ്ടാക്കുമെന്നും അത് ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമെന്നും കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ (കെ.ടി.ജി.എ) തൃശൂർ ജില്ലാക്കമ്മിറ്റി ചൂണ്ടിക്കാട്ടി.
യാതൊരു പ്രതിഫലവുമില്ലാതെ യു.പി.ഐ സംവിധാനം ഉപയോഗിച്ച് ക്യാഷ്ലെസ് ഡിജിറ്റൽ എക്കോണമിയിലേക്ക് രാജ്യത്തെ നയിക്കുന്നത് വ്യാപാരികളാണ്. എന്നാൽ, ഈ സേവനത്തിന് കൂലിക്കുപകരം തിരിച്ച് പ്രതിഫലം ആവശ്യപ്പെടുന്ന സ്ഥിതിയാണ് യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കത്തിലൂടെ നടക്കുന്നത്. യു.പി.ഐ സംവിധാനം നിലനിൽക്കുന്നതിനും കാലാനുസൃതമായി ഉയരങ്ങളിലേക്കു പോകുന്നതിനും യഥാർത്ഥ ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് വ്യാപാരി വ്യവസായികളെ പിഴിയുന്നത് ഒഴിവാക്കണമെന്ന് കെ.ടി.ജി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |