
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ശ്രമിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പഴയ കോൺഗ്രസ് കുടുംബത്തിലുള്ള ആളാണെന്ന് പറഞ്ഞാണ് ശ്രമിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളെയും ബന്ധപ്പെടാൻ ശ്രമിച്ചു. ഗ്യാനേഷ് കേരള കേഡർ ഉദ്യോഗസ്ഥനാണെന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേടാണ്. ജനാധിപത്യം തകർക്കാനുള്ള ശ്രമത്തിനാണ് കൂട്ടുനിന്നത്. ഗ്യാനേഷിന് മാപ്പ് നൽകണമെങ്കിൽ മാപ്പുസാക്ഷിയാകണമെന്നും പറഞ്ഞു. ഗ്യാനേഷ് മാപ്പുസാക്ഷിയാകണമെന്ന് നേരത്തെ രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |