SignIn
Kerala Kaumudi Online
Friday, 16 October 2026 1.36 AM IST

 3350 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി തുറന്നു,​ ലഡാക്കിനായി പുതിയ അവസരങ്ങൾ

e

ന്യൂഡൽഹി: റോഡ്, പുനരുപയോഗ ഊർജ്ജം, സാംസ്‌കാരിക പൈതൃക സംരക്ഷണം, ജലസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ലഡാക്ക് ജനതയ്ക്കായി വലിയ അവസരങ്ങളാണ് ഇവിടെ തുറക്കുന്നത്. പർവതാരോഹണത്തിലും കായിക ഇനങ്ങളിലും ലഡാക്കിലെ യുവജനത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അവർക്ക് വലിയ സാദ്ധ്യതയുണ്ട്- ലഡാക്കിൽ 3,350 കോടി രൂപയുടെ വികസനപദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

'ലഡാക്കിലെ യുവതലമുറയിൽ ഞങ്ങൾക്ക് പ്രത്യേക ശ്രദ്ധയുണ്ട്. ഇവിടെയുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കണമെന്നും പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ അവസരങ്ങളുണ്ടാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ മറ്റ് നഗരങ്ങളെ ആശ്രയിക്കേണ്ടി വരരുത്. അതുകൊണ്ടാണ് ലേയിൽ 'സെന്റർ ഒഫ് എക്സലൻസ് " സ്ഥാപിക്കുന്നത്. ഐ.ഐ.ടി ജമ്മു, ഐ.ഐ.എം ജമ്മു എന്നിവയുടെ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും മുമ്പിലുണ്ട്. അതുവഴി ഉന്നത വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയവയ്ക്ക് ഇവിടെ തന്നെ മികച്ച അവസരങ്ങളുണ്ടാകും. ലഡാക്കിലെ പരിസ്ഥിതിയെ പൂർണമായും സംരക്ഷിച്ചുകൊണ്ട് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം" എന്നും മോദി പറഞ്ഞു.

പുതിയ റോഡും

ടെർമിനലും

(ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികൾ)​

 ലേയിലെ നിമ്മുവിനെയും ഹിമാചൽ പ്രദേശിലെ ദാർച്ചയെയും ബന്ധിപ്പിക്കുന്ന 298 കിലോമീറ്റർ നിമ്മു-പദം-ദാർച്ച തന്ത്രപ്രധാന പാത. ശ്രീനഗർ-ലേ, മണാലി-ലേ പാതകൾക്ക് ബദൽ യാത്രാമാർഗമാകുന്ന റോഡ് സൈനിക നീക്കത്തിനും സഹായകമാകും. മുമ്പ് 12 മണിക്കൂറായിരുന്നു യാത്രാസമയം. ഇപ്പോൾ മൂന്ന് മണിക്കൂർ മാത്രം.

 ലേയിലെ കുശോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ

ചെലവ് 640 കോടി രൂപ. 23,800 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച ടെർമിനലിന് പ്രതിവർഷം 35 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ഊർജ്ജ ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഭൗമതാപ സാങ്കേതികവിദ്യ.

 ഒമ്പത് മെഗാവാട്ട് ശേഷിയുള്ള ഹാനു ചെറുകിട ജലവൈദ്യുത പദ്ധതിയും 66 കെ.വി വൈദ്യുതി വിതരണ ലൈനും

ലേയിലെ സിന്ധു ഘട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ശിലാചിത്ര സംരക്ഷണ പാർക്ക്. 40 ഗ്രാമങ്ങളിലെ ജലസംഭരണ പദ്ധതിയായ ഹിം സരോവറിന്റെ ഭാഗമായ 40 ജലാശയങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360