SignIn
Kerala Kaumudi Online
Friday, 16 October 2026 1.36 AM IST

 പ്രതിപക്ഷത്തിനെതിരെ ബി.ജെ.പി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം

e

ന്യൂഡൽഹി: ബംഗ്ളാദേശിലുണ്ടായതുപോലെ രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബി.ജെ.പി.

രാഷ്‌ട്രീയ പ്രതിരോധത്തിന്റെ മറവിലാണിത് ചെയ്യുന്നത്. തെരുവിലെ ആൾക്കൂട്ടമല്ല, തിരഞ്ഞെടുപ്പിലെ വോട്ടുകളാണ് ജനവിധി നിർണയിക്കുന്നതെന്നും പാർട്ടി മീഡിയ കോ-കൺവീനറും ദേശീയ വക്താവുമായ പ്രദീപ് ഭണ്ഡാരി പറഞ്ഞു.

രാഹുൽ ജനാധിപത്യപരമായി എതിർപ്പ് പ്രകടിപ്പിക്കാനാണോ ആഗ്രഹിക്കുന്നത്. അതോ ബംഗ്ലാദേശിലേതുപോലെ അരാജകത്വത്തെ പിന്തുണയ്ക്കുകയാണോ.

വിപ്ലവത്തെയും രക്തച്ചൊരിച്ചിലിനെയും കുറിച്ച് പറഞ്ഞ പ്രശാന്ത് ഭൂഷണിനും നേഹാ ബോറയ്‌ക്കുമൊപ്പം രാഹുൽ നടത്തിയ പത്രസമ്മേളനം യാദൃച്ഛികമല്ല.

ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കുമെതിരായ വലിയ ഗൂഢാലോചനയാണ് ഇത്. കുറച്ച് ദിവസങ്ങളായി രാഹുൽ രാഷ്ട്രീയ പ്രതിരോധം എന്ന പദം ആവർത്തിച്ച് ഉപയോഗിക്കുന്നു. എന്നാൽ അദ്ദേഹം അവതരിപ്പിക്കുന്ന വസ്തുതകൾ ജനാധിപത്യ പ്രതിഷേധത്തിനുള്ളതല്ല. അരാജകത്വത്തിലൂടെ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ളതാണെന്നും ഭണ്ഡാരി പറഞ്ഞു.

നേഹ അരാജകത്വ

മാർച്ചിന്റെ മുഖം

രാഹുൽ 'അരാജകത്വ മാർച്ചിന്റെ" പ്രമുഖ മുഖങ്ങളിലൊന്നായി നേഹാ ബോറയെ ഉയർത്തിക്കാട്ടി. ഇരുവരുടെയും വീക്ഷണങ്ങൾ സാമ്യമുള്ളതാണ്. ബംഗ്ലാദേശിലെ സംഭവവികാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്നും ഇന്ത്യയിൽ സമാനമായ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും നേഹ പറഞ്ഞു. ജനാധിപത്യ മാർഗങ്ങളിലൂടെ തന്റെ കുടുംബത്തെ അധികാരത്തിലെത്തിക്കാൻ കഴിയാത്തതിനാൽ രാഹുൽ അതിനോട് യോജിക്കുകയാണ്. ഇത് 'രാഷ്ട്രീയ പ്രതിരോധം" അല്ല. നടക്കുന്നത് അരാജകത്വ കലാപമാണ്. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ഇത് തിരിച്ചറിയും- ഭണ്ഡാരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360