SignIn
Kerala Kaumudi Online
Sunday, 01 November 2026 1.25 AM IST

സഞ്ജയ് ഗുപ്ത അന്തരിച്ചു

s

മുംബയ്: ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. മുംബയിലെ വസതിയിൽ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 1994ൽ സഞ്ജയ് ദത്തും ആദിത്യ പഞ്ചോളിയും പ്രധാന വേഷങ്ങളിലെത്തിയ 'ആതിഷ് ഫീൽ ദി ഫയർ' എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ക്രൈം ത്രില്ലറുകളിലൂടെ അദ്ദേഹം ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

കാണ്ഡെ, സിന്ദ, ദസ് കഹാനിയാൻ, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല, ഷൂട്ടൗട്ട് അറ്റ് വഡാല, കാബിൽ, മുംബയ് സാഗ തുടങ്ങി നിരവധി ഹിറ്റുകളൊരുക്കിയിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ മിറാൻഡ ബ്രദേഴ്സായിരുന്നു ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആസിഡ് ഫാക്ടറി, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല, പ്ലാൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ചു. ഭാര്യ: അനുരാധാ ലേഖി ഗുപ്ത. മക്കൾ: ശിവാൻഷ് ഗുപ്ത, ദലൈ ഗുപ്ത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJAY GUPTA, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360