
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ഇന്ത്യാ സഖ്യം ഇന്ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തുന്ന റാലിക്ക് കനത്ത സുരക്ഷ. 200 മുതൽ 250 വരെ സി.സി.ടി.വി ക്യാമറകൾ, മുഖം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, പ്രത്യേക നിയന്ത്രണ മുറികൾ എന്നിവയുൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 3,000 മുതൽ 3,500 വരെ പൊലീസുകാരെയും അർദ്ധസൈനിക സേനയെയും വിന്യസിക്കും. റാലിയിൽ അനിഷ്ടസംഭവങ്ങളുണ്ടാകുന്നത് തടയാനും ജനത്തിരക്ക് നിയന്ത്രിക്കാനുമാണ് സുരക്ഷ ശക്തമാക്കിയത്. മൈതാനം 14 മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയുടെയും സുരക്ഷയ്ക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങളുമുണ്ട്.
മൈതാനത്തെ എട്ട് കവാടങ്ങളിൽ മൂന്നെണ്ണത്തിലൂടെ മാത്രമായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം. രണ്ടുതല പരിശോധനയ്ക്കശേഷമാണ് പ്രവേശനം. രാവിലെ 10ന് ആരംഭിക്കുന്ന റാലി വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |