SignIn
Kerala Kaumudi Online
Sunday, 01 November 2026 1.53 AM IST

ഇന്ദിരയെ ഓർത്ത് രാഹുലും പ്രിയങ്കയും; 42-ാം രക്തസാക്ഷിത്വദിനം ആചരിച്ച് കോൺഗ്രസ്

sonia

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വദിനത്തിൽ ശക്തിസ്ഥലിലെത്തി ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

മുത്തശ്ശിയുമായുള്ള ബാല്യകാല ഓർമ്മകൾ രാഹുലും പ്രിയങ്കയും എക്സിൽ പങ്കുവച്ചു. മടിയിലിരുത്തിയും കൈപിടിച്ചും ഇന്ദിര പഠിപ്പിച്ചുതന്ന സംസ്‌കൃത ശ്ലോകമാണ് രാഹുൽ പങ്കിട്ടത്. 'അസതോ മാ സദ്ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർമാ അമൃതം ഗമയ' എന്ന പ്രാർത്ഥനയും 'ഓം ശാന്തി'യും ഓർത്തെടുത്ത രാഹുൽ, ജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു ആ ഓർമ്മകളെന്ന് കുറിച്ചു.

ഇന്ദിരാഗാന്ധിയെ ആകാശംപോലെ സ്വതന്ത്രയും സമുദ്രംപോലെ ആഴമുള്ളവളും ഭൂമിപോലെ അതിജീവനശേഷിയുള്ളവളും അഗ്നിപോലെ തിളക്കമുള്ളവളുമായാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONIA, INDHIRA GANDHI, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360