SignIn
Kerala Kaumudi Online
Sunday, 01 November 2026 1.26 AM IST

മുൻ കർണാടക പിസിസി സെക്രട്ടറിയെ പുറത്താക്കി

d

ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കൃപ ആൽവയെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. മുൻ മുഖ്യന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന വിവാദ ഒളിക്യാമറ ഓപ്പറേഷനിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണിത്. കെ.പി.സി.സി അദ്ധ്യക്ഷന്റെ നിർദ്ദേശപ്രകാരം വൈസ് പ്രസിഡന്റ് എം. നാരായണ സ്വാമിയാണ് കൃപയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനും ബ്ലാക്ക്‌മെയിൽ ചെയ്യാനും ലക്ഷ്യമിട്ട് നിർമ്മിച്ച വ്യാജ ഒളിക്യാമറ ദൃശ്യങ്ങൾക്ക് പിന്നിൽ കൃപയാണെന്ന് ആരോപണമുയർന്നിരുന്നു. വിശദീകരണം തേടി പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും ഇവർ മറുപടി നൽകിയില്ല. കൃപയുടെ പെരുമാറ്റം പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സിദ്ധരാമയ്ക്ക് ലൈംഗിക പീഡന ആരോപണം ഉന്നിയിച്ച് തയ്യാറാക്കിയ ഈ ഒളിക്യാമറ ദൃശ്യങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും ബംഗളൂരു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അപകീർത്തിപരമായ ഈ വീഡിയോ നിർമ്മിച്ചതിനു പിന്നിൽ കൃപയാണെന്ന് സിദ്ധരാമയ്യ തന്നെ ആരോപിച്ചിരുന്നു. കൂടാതെ, ഈ വീഡിയോ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തടഞ്ഞ് അദ്ദേഹം കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PCC SECRATARY, LATESTNEWS, KARNATAKA, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360