SignIn
Kerala Kaumudi Online
Saturday, 07 November 2026 1.12 AM IST

സി.ബി.എസ്.ഇ 10, 12 പരീക്ഷ ഫെബ്രു. 16 മുതൽ

e

ന്യൂഡൽഹി: 2026-27 അദ്ധ്യയന വർഷത്തെ സി.ബി.എസ്.ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2027 ഫെബ്രുവരി 16ന് പരീക്ഷകൾ ആരംഭിക്കും. 10-ാം ക്ലാസുകാർക്ക് മാർച്ച് 9നും 12-ാം ക്ലാസിന് ഏപ്രിൽ 9നും പരീക്ഷ സമാപിക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് സമയം. പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പന്ത്രണ്ടിൽ 121 വിഷയങ്ങളിലുമായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ശീതകാല അവധിയുള്ള 'വിന്റർ ബൗണ്ട്" സ്‌കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ഈമാസം 9 മുതൽ ഡിസംബർ 19 വരെ നടക്കും. മറ്റ് സ്‌കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടത്തും. വിഷയങ്ങൾ തിരിച്ചുള്ള ടൈംടേബിൾ സി.ബി.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360