SignIn
Kerala Kaumudi Online
Monday, 19 October 2026 7.34 AM IST

പീഡന പരാതി പൊലീസ് അവഗണിച്ചു : ഉന്നാവോയിൽ സ്റ്റേഷനു മുന്നിൽ തീകൊളുത്തിയ യുവതി മരിച്ചു

unnao

കാൺപൂർ: ലൈംഗിക ചൂഷണ പരാതിയിൽ പോലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഉന്നാവോയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ സ്വയം തീകൊളുത്തിയ 23കാരി മരിച്ചു. ഡിസംബർ 16നായിരുന്നു സംഭവം. 70 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു യുവതി.

യുവതിയുടെ പീഡന പരാതിയിൽ അവദേശ് സിംഗ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇയാൾ മുൻകൂർ ജാമ്യം നേടി. ഇതിനു പിന്നാലെയാണ് യുവതി എസ്.പി ഓഫീസിന് മുന്നിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തുടർന്ന് അവർ എസ്.പി ഓഫീസിലേക്ക് ഓടിക്കയറി.

പോലീസ് ഉദ്യോഗസ്ഥരാണ് തീ കെടുത്തിയശേഷം യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. നില വഷളായതിനെ തുടർന്ന് യുവതിയെ ശനിയാഴ്ച രാവിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

പരാതിക്കാരിക്ക് ആരോപണ വിധേയനായ അവദേശുമായി അടുപ്പമുണ്ടായിരുന്നു. വിവാഹ വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇയാൾ പിന്മാറി. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒക്ടോബർ രണ്ടിനാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UNNAO VICTIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360