SignIn
Kerala Kaumudi Online
Monday, 19 October 2026 2.03 AM IST

മോദിയടക്കം നടപടി നേരിടേണ്ടിവരും; ബിജെപിയുടെ കാലാവധി അവസാനിക്കാറായി: രാഹുൽ

s

ന്യൂഡൽഹി: വോട്ട് ചോർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ കാലാവധി അവസാനിക്കാറായെന്നും ഗോവയിലെ മർഗാവോയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു.

ബി.ജെ.പി നേതൃത്വം തിരഞ്ഞെടുപ്പ് അട്ടിമറികൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്നു. വോട്ട് ചോർത്തൽ നടപ്പിലാക്കുന്നത് ഗ്യാനേഷ് കുമാറാണ്, അതിനുവേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് അമിത് ഷായും. എന്നാൽ സൂത്രധാരൻ മോദിയാണ്. അവർ നിയമത്തിന് മുന്നിൽ വരും. വോട്ട് ചോർത്തൽ ആരോപിച്ചതിന്റെ പേരിൽ തനിക്കെതിരെ എന്തുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തില്ല. ചെയ്ത തെറ്റുകൾക്ക് കനത്ത വില നൽകേണ്ടി വരും.

മോദിയുടെ '56 ഇഞ്ച് നെഞ്ചളവ് " എവിടെപ്പോയി? മോദിജിയുടെ മുഖം അടുത്തകാലത്തായി നിങ്ങൾ കണ്ടിട്ടുണ്ടോ? ഇന്ന് അദ്ദേഹത്തിന് ഞങ്ങൾക്ക് മുമ്പിൽ നിൽക്കാൻപോലുനാകുന്നില്ല. കോൺഗ്രസ് പാർട്ടി അവരെ മൂലയ്‌ക്കൊതുക്കിയെന്ന് അദ്ദേഹത്തിനും അമിത് ഷായ്ക്കും നന്നായി അറിയാം. അവർ വിദ്യാർത്ഥി പ്രക്ഷോഭകരെ ലക്ഷ്യമിടുന്നു.

ആശങ്കയുന്നയിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നു. ഗോവയിൽ അഴിമതിയുടെ സംസ്ഥാനമായി മാറിയെന്നുപറഞ്ഞ രാഹുൽ,​ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കണമെന്ന് അഭ്യ‌ർത്ഥിച്ചു. മാർഗാവയിൽ നടന്ന കോൺഗ്രസിന്റെ 'ഗോയ് രാഖോൺ യാത്ര"യിലും (ഗോവ സംരക്ഷണ യാത്ര) രാഹുൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDHI, MODI, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360