SignIn
Kerala Kaumudi Online
Monday, 19 October 2026 2.16 AM IST

സൗരവിനും റാങ്കയ്ക്കും ജയിൽ മോചനമില്ല  ഭീഷണിയുണ്ടെന്ന് എക്‌സി. മജിസ്ട്രേട്ട്

e

 മോചനം വൈകിപ്പിക്കുന്നുവെന്ന് സി.ജെ.പി

ന്യൂഡൽഹി: കസ്റ്രഡി കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി)​ നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജയിൽമോചനമില്ല. സമരകേന്ദ്രമല്ലാതാക്കി മാറ്റിയ ജന്തർ മന്ദറിൽ കടന്ന് ദേശീയ പതാക വീശിയ നേതാക്കളെ 14നാണ് 5 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടത്. തീഹാർ ജയിലിൽ നിന്ന് പുറത്തിറക്കാൻ ഇന്നലെ 4 ജാമ്യക്കാരുമായി അഭിഭാഷകരും പാർട്ടിയുടെ നിയമകാര്യ മേധാവി രത്ന സിംഗും മന്ദിർ മാർഗിലെ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയിലെത്തിയിരുന്നു. ഉച്ചയ്‌ക്ക് 12നാണ് ഹിയറിംഗ് തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചോടെയാണ് തുടങ്ങിയത്. ഡൽഹി പൊലീസിലെ എ.സി.പി കൂടിയായ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ട് മെരിറ്റിൽ വാദം കേൾക്കാൻ തയ്യാറായില്ലെന്ന് രത്ന സിംഗ് ആരോപിച്ചു. ഭീഷണി സന്ദേശം ലഭിക്കുന്നുവെന്ന് പറഞ്ഞ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രട്ട്, പിന്നീടതിനെക്കുറിച്ചു മാത്രമായി സംസാരം. 4 ജാമ്യക്കാരെ എത്തിച്ചിരുന്നെങ്കിലും സ്വീകരിച്ചില്ല. ആസൂത്രിതമായ നീക്കമാണിത്. സമരത്തിൽ പങ്കെടുത്തവരെ കൊടും കുറ്റവാളികളാക്കി മാറ്റാനാണ് ശ്രമമെന്നും രത്ന സിംഗ് പ്രതികരിച്ചു. അതേസമയം, എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടിന് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സി.ജെ.പി പ്രവർത്തകരാണോയെന്നതും പരിശോധിക്കുന്നു.

കുത്സിത ശ്രമങ്ങളെന്ന് ദീപ്കെ

ദേശീയ പതാക ഉയർത്തുന്നത് കുറ്റകൃത്യമല്ലെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ . നേതാക്കളുടെ മോചനം വൈകിപ്പിക്കുകയാണ്. സാദ്ധ്യമായ എല്ലാ കുത്സിത മാർഗങ്ങളും ഭരണകൂടം പ്രയോഗിക്കുകയാണ്. ഭയപ്പെടുകയോ പിന്മാറുകയോ ചെയ്യില്ല. രണ്ടു നേതാക്കളും പുറത്തിറങ്ങിയ ശേഷം സമരത്തിന്റെ അടുത്തഘട്ടം തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

ഗ്യാനേഷ് മാത്രം

പോയാൽ പോരാ

തിരഞ്ഞെടുപ്പ് കമ്മിഷൻ നേതൃത്വവും അവിടുത്തെ ഐ.ടി വിഭാഗവും സമ്പൂർണമായി അഴിച്ചുപണിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ മാത്രം പുറത്തുപോയാൽ പോരാ. എസ്.ഐ.ആർ പ്രക്രിയക്ക് ശേഷമുള്ള വോട്ടർ പട്ടിക ഉടൻ മരവിപ്പിക്കണം. പേരും വിലാസവും ഉൾപ്പെടെ സെർച്ച് കഴിയാൻ തരത്തിലുള്ള വോട്ടർപട്ടികയുടെ പി.ഡി.എഫ് രൂപം രാഷ്ട്രീയപാർട്ടികൾക്ക് നൽകാനുള്ള തീരുമാനം രാഹുൽ ഗാന്ധിയുടെയും പാർട്ടിയുടെയും നിരന്തര പോരാട്ടത്തിന്റെ ഫലമാണ്. 8 വർഷത്തിനു ശേഷമാണ് ഈ സൗകര്യം പുന:സ്ഥാപിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

പാറ്റ മനുഷ്യനെ

ആക്രമിക്കുന്ന കോലം

ഡൽഹിയിലെ പീതംപുരയിൽ നവരാത്രിയോടനുബന്ധിച്ച് പാറ്റ മനുഷ്യനെ ആക്രമിക്കുന്ന മട്ടിലുള്ള കോലം കത്തിക്കും. 30 അടി ഉയരമുള്ളതായിരിക്കും കോലം. പാറ്റയുടെ കോലം കത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360