SignIn
Kerala Kaumudi Online
Monday, 19 October 2026 2.40 AM IST

നോയിഡയിൽ ലഹരിമരുന്ന് ശാലകൾ കണ്ടെത്തി  45 കോടിയുടെ മയക്കുമരുന്ന് ശേഖരം

e

ന്യൂഡൽഹി: ഡൽഹിക്കുസമീപം ഗ്രേറ്റർ നോയിഡയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന രണ്ട് ലഹരിമരുന്ന് നിർമ്മാണശാലകൾ പിടികൂടി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). സിന്തറ്റിക് ലഹരിമരുന്ന് നിർമ്മാണത്തിനും സംസ്‌കരണത്തിനും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളിൽനിന്ന് 379.74 കിലോഗ്രാം ആംഫെറ്റമിൻ അടങ്ങിയ വസ്തുക്കളും 10 കിലോഗ്രാം സ്യൂഡോഎഫെഡ്രിനും ഉൾപ്പെടെ വൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ വിദേശപൗരനുൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അനധികൃത വിപണിയിൽ ഇതിന് ഏകദേശം 45 കോടി രൂപ വില വരും.

ജഹാനാബാദ് കദൽപുർ ഗ്രാമത്തിൽ വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിലാണ് രഹസ്യ ശാലകൾ പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ആരംഭിച്ച 'ഓപ്പറേഷൻ ക്രിസ്റ്റൽ ഹണ്ട്'ന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസമാണ് എൻ.സി.ബി പുറത്തുവിട്ടത്.

പിടിച്ചെടുത്ത ആംഫെറ്റമിൻ അടങ്ങിയ വസ്തുക്കളിൽ 4.26 കിലോഗ്രാം ക്രിസ്റ്റൽ രൂപത്തിലും 157.70 കിലോഗ്രാം അർധക്രിസ്റ്റൽ രൂപത്തിലും 217.78 കിലോഗ്രാം ദ്രാവകരൂപത്തിലുമായിരുന്നു. ഹൈഡ്രോക്ലോറിക് ആസിഡ്, അസിറ്റോൺ, ടൊളുവീൻ, സൾഫ്യൂറിക് ആസിഡ്, പൊട്ടാസ്യം പെർമാംഗനേറ്റ് തുടങ്ങിയ രാസവസ്തുക്കളും പിടിച്ചെടുത്തു. രാസവസ്തുക്കൾ സൂക്ഷിക്കുന്ന വീപ്പകൾ, പ്രതികരണപാത്രങ്ങൾ, ചൂടാക്കാനുള്ള ഉപകരണങ്ങൾ, അരിച്ചെടുക്കാനുള്ള സംവിധാനങ്ങൾ, തൂക്കയന്ത്രങ്ങൾ തുടങ്ങിയവയും കണ്ടെത്തി.

ഡെസ്റ്റിനി എബ്രഹാം ദുംബിരി, ലാൽമാവ്സുവാലി എന്ന ഒലീവിയ ലാൽചാവിമാവി എന്നിവരാണ് അറസ്റ്റിലായവർ. നൈജീരിയൻ പൗരനാണെന്നാണ് ദുംബിരി അവകാശപ്പെട്ടതെങ്കിലും, ഫ്രാൻസിസ് കലോകോ എന്ന പേരിൽ സിയറ ലിയോൺ പൗരനായി 2020 ജനുവരിയിൽ ഇന്ത്യയിലെത്തിയതായാണ് കുടിയേറ്റ രേഖകൾ വ്യക്തമാക്കുന്നതെന്ന് എൻ.സി.ബി അറിയിച്ചു. ഗോവയിൽ ഹെറോയിൻ അടങ്ങിയ പൊടി പിടിച്ചെടുത്ത കേസിൽ നേരത്തേ അറസ്റ്റിലായിരുന്ന ഒലീവിയ ജാമ്യത്തിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360