SignIn
Kerala Kaumudi Online
Saturday, 19 September 2026 2.17 PM IST

ഇ.ഐ.എ: കേന്ദ്രത്തിന് കോടതിയലക്ഷ്യ നോട്ടീസ്

eia

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) 2020 കരട് വിജ്ഞാപനത്തിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. കരട് വിജ്ഞാപനം പ്രാദേശിക ഭാഷയിൽ പുറപ്പെടുവിക്കണമെന്ന കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.


അതേസമയം,​ ഇ.ഐ.എ 2020 കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചു. കേന്ദ്ര സർക്കാരിന്റെ വിവാദ വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. നിയമത്തോട് വിയോജിപ്പ് അറിയിച്ച് പൊതുജനങ്ങളുടെ നാലര ലക്ഷത്തിലധികം കത്തുകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ലഭിച്ചത്.

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിനെയെല്ലാം അവഗണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി വലിയ ആപത്ത് ക്ഷണിച്ചു വരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. ഡൽഹിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇ.ഐ.എ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360