SignIn
Kerala Kaumudi Online
Saturday, 19 September 2026 1.24 PM IST

വീണ്ടും പാർട്ടി സ്ഥാനാർത്ഥി കാലുവാരി; ബംഗാളിൽ നിലനില്പ് ഭീഷണിയിൽ മമതാ ബാനർജി

mamata-banerjee
രബിയുൽ അലാം ചൗധരി, മമതാ ബാനർജി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ പിന്മാറിയതിന് പിന്നാലെ രെജിനഗറിലെ പാർട്ടി സ്ഥാനാർത്ഥിയും പിന്മാറി. രബിയുൽ അലാം ചൗധരിയാണ് രെജിനഗർ ഉപതിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. ഒക്‌ടോബർ ആറിനാണ് നന്ദിഗ്രാമിലും രെജിനഗറിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ ഇരുതിരഞ്ഞെടുപ്പുകളിലും മമത ബാനർജിയുടെ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയാണ്.

പാർട്ടി ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചതിന് പിന്നാലെയാണ് മമതാ ബാനർജി തുടർച്ചയായി തിരിച്ചടികൾ നേരിടുന്നത്. നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ നാടകീയമായി പിന്മാറിയതിന് പകരമായി കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഒരു കൊലക്കേസിൽ അദ്ദേഹം അറസ്റ്റിലായി. മുഖ്യമന്ത്രി സുവേന്ദ്രു അധികാരിയെ കണ്ടതിനുശേഷമായിരുന്നു സഞ്ചിത തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്.

തൃണമൂൽ കോൺഗ്രസിന്റെ 'പൂക്കളും പുല്ലും' ചിഹ്നവും, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പാർട്ടി എന്ന പേരുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചത്. പകരം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത് 'ഫുട്ബാൾ കളിക്കാരൻ' എന്ന ചിഹ്നവും 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരുമാണ്. അരുപ് റായിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് 'കവർ' ചിഹ്നവും, 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും കമ്മിഷൻ നൽകി.

English Summary

Mamata Banerjee’s faction faces further setbacks ahead of the October 6 West Bengal bypolls, as its candidates in Nandigram and Rejinagar withdrew their nominations. The Election Commission also assigned the faction a new name and symbol after freezing TMC’s traditional identity. Mamata’s faction subsequently backed the Congress candidate in Nandigram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMATA BANERJEE, TMC CANDIDATES WITHDRAWAL, NANDIGRAM BY ELECTION, മമത ബാനർജി, TMC BY ELECTION WEST BENGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360