SignIn
Kerala Kaumudi Online
Thursday, 30 July 2026 8.51 AM IST

മൂന്ന് മിനിറ്റിൽ 160 കി.മീ വേഗം, യാത്രാ സമയം കുറയും; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

READ ENGLISH VERSION
vandebharat

മുംബയ്: കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബയ്-അഹമ്മദാബാദ് റൂട്ടിലേക്കുള്ള മൂന്നാമത്തെ സർവീസിനാണ് പുതിയ സൗകര്യങ്ങളോട് കൂടിയ വന്ദേഭാരത് എത്തുന്നത്. യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതാണ് മെച്ചപ്പെടുത്തിയ സൗകര്യങ്ങളോട് കൂടിയ പുതിയ വന്ദേഭാരത്.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഴയതിൽ നിന്നും മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. കൂടാതെ ആദ്യത്തെ വന്ദേഭാരതിനേക്കാൾ വേഗത്തിൽ പുതിയ പതിപ്പിന് സഞ്ചരിക്കാൻ സാധിക്കും. പുതിയ വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ 140 സെക്കൻഡ് അല്ലെങ്കിൽ 3 മിനിറ്റിന് മതിയാവും. അതുകൊണ്ട് തന്നെ യാത്രാ സമയത്തിൽ ഗണ്യമായി കുറവ് വരുത്താൻ സാധിക്കും.

ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിർമ്മിക്കുന്നത്. പുതിയ മോഡൽ വന്ദേഭാരത് മുംബയ്- അഹമ്മദാബാദ് റൂട്ടിൽ ഓടിയെത്താൻ അഞ്ച് മണിക്കൂറും 25 മിനിറ്റും മതിയാവും. നേരത്തെ സർവീസ് നടത്തുന്ന വന്ദേഭാരതിനേക്കാൾ 45 മിനിറ്റ് കുറവാണിത്. ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ 11.35 ആവുമ്പോഴേക്കും മുംബയ് സെൻട്രലിലേക്ക് എത്തും. പുതിയ വന്ദേഭാരത് സർവീസ് നടത്തുന്ന തീയതി റെയിൽവെ ഇതുവരെ അറിയിച്ചിട്ടില്ല. പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതിന് ശേഷം സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ വൃത്തങ്ങൾ നൽകുന്ന വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VANDE BHARATH, LATEST NEWS IN MALAYALAM, KERALA, NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360